മെട്രോ: കോൺക്രീറ്റ് മാലിന്യങ്ങൾ വീണ്ടും വിൽപന നടത്തുന്നെന്ന്

എടത്തല : മെട്രോ നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് മാലിന്യങ്ങൾ വീണ്ടും നിർമാണ സാമഗ്രികളായി വിൽപന നടത്തുന്നതായി ആരോപണം. കളമശ്ശേരി എച്ച്.എം.ടി സ്്റ്റോറിന് സമീപത്തുള്ള യാർഡിൽനിന്നും മാലിന്യങ്ങൾ പുക്കാട്ടുപടിയിലുള്ള ക്രഷറിലേക്ക് കയറ്റിക്കൊണ്ടുവരുന്നതായി അറിയുന്നു. ഒരു മാസത്തോളമായി നിരവധി വാഹനങ്ങളിൽ ദിനേന കൊണ്ടുവരുന്നതായാണ് ആക്ഷേപം. ഈ മാലിന്യങ്ങൾ പൊടിച്ച് മണൽ ഉൽപന്നങ്ങളുമായി ചേർത്ത് വിൽപന നടത്തുന്നുണ്ടത്രെ. ഇത്തരം മാലിന്യങ്ങൾ കല്ലൻ മെറ്റൽസിലേക്കാണ് കയറ്റിക്കൊണ്ടുവരുന്നതെന്നാണ് ലോറി ഡ്രൈവർമാർ പറയുന്നത്. മെട്രോ െറയിൽ നിർമാണത്തിന് ഉപയോഗിക്കുന്ന കോൺക്രീറ്റ് അവശിഷ്്ടങ്ങളിൽ രാസപദാർഥങ്ങൾ അടങ്ങിരിക്കുന്നതുമൂലം വീണ്ടും ഉപയോഗിക്കുമ്പോൾ കെട്ടിടങ്ങൾക്കും മറ്റും ബലക്ഷയമുണ്ടാകാൻ കാരണമാകുമെന്നാണ് ആശങ്കയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.