പായിപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്

മൂവാറ്റുപുഴ: പോയാലി മല ടൂറിസം പദ്ധതിക്ക് മുന്‍ഗണന നല്‍കി പായിപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്. 24.60കോടി രൂപ വരവും 24.27കോടി െചലവും 32.26ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം അവതരിപ്പിച്ചു. കാര്‍ഷികമേഖല, പാര്‍പ്പിടം, ദാരിദ്രലഘൂകരണം എന്നിവക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. പോയാലി മല ടൂറിസം പദ്ധതിക്ക് 25ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതിന് പുറെമ പദ്ധതി പൂര്‍ത്തീകരണത്തിന് എം.പി, എം.എല്‍.എ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡൻറ് പറഞ്ഞു. കാര്‍ഷിക മേഖലക്ക് 84.50ലക്ഷം രൂപയും പാര്‍പ്പിട മേഖലക്ക് ഒരുകോടി രൂപ, ദാരിദ്ര ലഘൂകരണത്തിന് 1.10കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. അബൂബക്കര്‍, സൈനബ സലീം, സുറുമി ഉമ്മര്‍, മുന്‍പഞ്ചായത്ത് പ്രസിഡൻറുമാരായ മാത്യൂസ് വര്‍ക്കി, നൂര്‍ജഹാന്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.