ആമ്പല്ലൂർ​ ഗ്രൂപ് വില്ലേജ്​ വിഭജനം: ഒാഫിസ്​ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന്​​ മന്ത്രി

കൊച്ചി: ആമ്പല്ലൂർ ഗ്രൂപ് വില്ലേജ് വിഭജനം നടത്തി കീച്ചേരി, കുലയറ്റിക്കര വില്ലേജുകളാക്കിയെങ്കിലും ആവശ്യമായ തസ്തിക സൃഷ്ടിക്കാത്തതുമൂലം പുതിയ ഒാഫിസുകളുെട പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കീച്ചേരി, കുലയറ്റിക്കര വില്ലേജുകൾ ഉൾപ്പെടെ വില്ലേജ് ഒാഫിസ് കെട്ടിടങ്ങൾ പൂർത്തിയായി. 10 ഗ്രൂപ് വില്ലേജുകളിൽ ഒാരോ വില്ലേജ് ഒാഫിസിനും ഒാഫിസർ, രണ്ട് അസിസ്റ്റൻറ്/സ്പെഷൽ ഒാഫിസർ, രണ്ട് ഫീൽഡ് അസിസ്റ്റൻറ്, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.