വെള്ളച്ചാട്ടം കാണാൻ പോയ വയോധികരുടെ വാഹനം കുഴിയിൽ വീണു

മരട്: നഗരസഭയിലെ വയോമിത്രം അംഗങ്ങൾ അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിൽ ഉല്ലാസയാത്രക്ക് പോകാൻ എത്തിയ ടൂറിസ്റ്റ് ബസ് വഴിയരികിലെ വെള്ളക്കുഴിയിൽ വീണു. മരട് അംബേദ്കർ കമ്യൂണിറ്റി ഹാളിനു സമീപത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലാണ് മുൻ ചക്രം വീണത്. തുടർന്ന് യാത്ര തൽക്കാലം മുടങ്ങി. രാവിലെ എട്ടിന് പുറപ്പെടേണ്ട സംഘം 10 മണിയോടെയാണ് നാട്ടുകാർ ഉൾപ്പെടെ ചേർന്ന് ബസ് ചക്രം പുറത്തെടുത്തത്. Caption: es6 bus വെള്ളക്കുഴിയിൽ അകപ്പെട്ട ബസ് es7 nettoor resi asso െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു നെട്ടൂർ: വെസ്റ്റ് െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരണ സമ്മേളനം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുനില സിബി, കൗൺസിലർമാരായ വി.ജി. ഷിബു, ദിവ്യ അനിൽകുമാർ, റസി.അസോസിയേഷൻ മേഖല സെക്രട്ടറി സി.ബി. മഹേശൻ, ആൻറണി സി മേന്തി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ .ചന്ദ്രശേഖരൻ (പ്രസി.), ആൻറണി സിമേന്തി (സെക്ര.), പി.പി. സെബാസ്റ്റ്യൻ(ട്രഷ.), സി.കെ. സജയൻ, ജയ ജോസഫ് (വൈ.പ്രസി.), എം.വി. ദാസൻ, ജേക്കബ് വിനു (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.