വികസന സെമിനാർ

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽപെടുത്തി ധനസഹായം നൽകുന്നതിന് ജില്ല പഞ്ചായത്ത് 11 കോടി രൂപ മാറ്റിവെച്ചതായി അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് േപ്രമ രാജപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മേരി, സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ കെ. ധനേഷ്കുമാർ, ഗീത ഷാജി, കെ.കെ. സജീവൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം അനിത ദിലീപ്, അംഗങ്ങളായ കെ. മാലതി, ആശാകുമാരി, ആർ. ഹരീഷ്, എൻ.കെ. മോഹനൻ, ലൈല വേണുഗോപാൽ, വത്സല, ലത ശശിധരൻ, എൻ. രൂപേഷ്, എം.കെ. അബ്ദുൽ ഗഫൂർ , ബി. വിപിൻ, ഫ്രാൻസിസ് ഓബിൾ, ബാലചന്ദ്രൻ, സി.എം. കുഞ്ഞിക്കോയ, കെ.വി. കൃഷ്ണകുമാർ, ഉഷ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എസ്. വിപിനചന്ദ്രൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് മോഷണം തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡിൽ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് മോഷണം. തിരുമലഭാഗം ഇടവഴീക്കൽ വാസുദേവ പൈയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. വീട്ടിൽ കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളകളും മോഷ്ടിച്ചു. വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി വിനോദ് കുമാറിനെ പിടികൂടി. മോഷ്ടിച്ച മുക്കുപണ്ടങ്ങളായ മാലയും വളകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.