സ്​കൂൾ വാർഷികം

അശമന്നൂർ: അശമന്നൂർ ഗവ. യു.പി സ്കൂളി​െൻറ 109ാമത് വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. സലിം അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.എ. കുഞ്ഞപ്പൻ (ഹെഡ്മാസ്റ്റർ), വി.ടി. ആനി, പി.ആർ. ലത, സണ്ണി വർഗീസ് എന്നിവർക്ക് പെരുമ്പാവൂർ എ.ഇ.ഒ കെ.വി. ഉണ്ണികൃഷ്ണൻ ഉപഹാരം സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. വർഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹണിത്ത് ബേബി, വി.കെ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ചിത്ര ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.എൻ. സജീഷ്, അനിത ജയൻ, ബിന്ദു പ്രസന്നൻ, അശമന്നൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.ഒ. ജയിംസ്, നെടുങ്ങപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് റോയി വർഗീസ്, കൂവപ്പടി ബി.പി.ഒ പി. ജ്യോതിഷ്, നെടുങ്ങപ്ര ലാറ്റിൻ കാത്തലിക് ചർച്ച് വികാരി ഫാ. സേവ്യർ, സീനിയർ ടീച്ചർ ബിന്നി വർഗീസ്, എസ്.എം.സി ചെയർമാൻ എം.എസ്. ബാബു, എസ്.എം.സി വൈസ് ചെയർപേഴ്സൻ സിനി ഷൈജു, സ്റ്റാഫ് സെക്രട്ടറി ഡി. ലിൻസൺ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപക പുരസ്കാരം കെ.എ. കുഞ്ഞപ്പന് ഓടക്കാലി: സർവശിക്ഷ അഭിയാൻ ബി.ആർ.സി കൂവപ്പടി നൽകുന്ന മികച്ച പ്രഥമാധ്യാപക പുരസ്കാരത്തിന് ഗവ. യു.പി സ്കൂൾ അശമന്നൂർ പ്രധാനാധ്യാപകൻ കെ.എ. കുഞ്ഞപ്പൻ അർഹനായി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നൽകിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയും അധ്യാപകൻ, റിസോഴ്സ് അധ്യാപകൻ, പ്രഥമാധ്യാപകൻ, ക്ലസ്റ്റർ ഹെഡ്മാസ്റ്റർ, ഇംപ്ലിമ​െൻറിങ് ഓഫിസർ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ സ്തുത്യർഹ സേവനങ്ങളും പരിഗണിച്ചാണ് അവാർഡ്. ഇൗമാസം 24ന് ബി.ആർ.സിയിൽ നടക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവാർഡ് ജേതാവിനെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.