വാട്ടർ മെട്രോ: അനിശ്ചിതത്വമില്ലെന്ന്​ അധികൃതർ​; ജർമൻ സംഘം 21ന്​ എത്തും

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി​െൻറ (കെ.എം.ആർ.എൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതിയുടെ കാര്യത്തിൽ ഒരു അനിശ്ചിതത്വവുമില്ലെന്ന് അധികൃതർ. ഇതുവരെയുള്ള പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ്. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന ജർമൻ സംഘം 21ന് കൊച്ചിയിൽ എത്തുന്നതോടെ തുടർപ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരും. വാട്ടർ മെട്രോ പദ്ധതിയുടെ അഞ്ച് ജനറൽ മാനേജർമാരിൽ ഒരാളായ ബിജിമോൻ പുന്നൂസി​െൻറ രാജിയാണ് ഇതി​െൻറ ഭാവി സംബന്ധിച്ച സംശയങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ, ഇദ്ദേഹത്തി​െൻറ രാജി വ്യക്തിപരമാണെന്നും പദ്ധതിയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികോം ചുമതലയുള്ള ജനറൽ മാനേജർമാർ േപ്രാജക്ട് ഡയറക്ടർക്ക് കീഴിൽ നടപടികൾ മുന്നോട്ടുനീക്കുകയാണ്. ബിജിമോന് പകരക്കാരനെ ഉടൻ നിയമിക്കുമെന്നും ഹനീഷ് അറിയിച്ചു. അടുത്ത വർഷം ഏപ്രിലോടെ ബോട്ട് സർവിസ് തുടങ്ങാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 16 റൂട്ടുകളിലായി ആധുനിക സൗകര്യങ്ങളുള്ള 78 ബോട്ടുകളാകും സർവിസ് നടത്തുക. ഇതിനായി 18 വലിയ ജെട്ടികളും 20 ചെറിയ ജെട്ടികളും സ്ഥാപിക്കും. പദ്ധതിക്ക് ജർമനി 597 കോടി രൂപ വായ്പ അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.