യു.എ.ഇ വായ്പ തട്ടിപ്പ്: എൻഫോഴ്സ്മെൻറ് വിവരങ്ങൾ ശേഖരിച്ചു

കൊച്ചി: യു.എ.ഇയിൽ വ്യാജ രേഖകൾ നൽകി ബിസിനസ് ആവശ്യത്തിന് മാത്രമായി ഉപയോഗിക്കാവുന്ന മാസ്റ്റർ ക്രെഡിറ്റ് ഫെസിലിറ്റിയിലൂടെ വായ്പ തട്ടിപ്പ് നടത്തിയവർക്കെതിരെ കേന്ദ്ര ഇൻറലിജൻസും എൻഫോഴ്സ്മ​െൻറ് ഉദ്യോഗസ്‌ഥരും അന്വേഷണം ആരംഭിച്ചു. ഇതോടെ, യു.എ.ഇയിലെ ബാങ്കുകളുടെ പവർ ഓഫ് അേറ്റാർണിയായ എക്സ്ട്രീം ഇൻറർനാഷനൽ മാനേജ്മ​െൻറ് കൺസൽട്ടസൻസി രജിസ്റ്റർ ചെയ്ത 48 ക്രിമിനൽ കേസുകളുടെ അന്വേഷണം വഴിത്തിരിവിലെത്തി. ഇൗ കേസുകളിലെ പ്രതികളിൽ മിക്കവരും യു.എ.ഇയിൽനിന്ന് മുങ്ങി ഇന്ത്യയിലെത്തിയ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര ഇൻറലിജൻസ് ഉദ്യോഗസ്ഥർ എക്സ്ട്രീം ഇൻറർനാഷനലി​െൻറ കൊച്ചിയിലെ ഓഫിസിലെത്തി രേഖകൾ ശേഖരിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 48 എഫ്.െഎ.ആറുകളും പ്രതികളുടെ വിവരങ്ങളും എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇത്തരം തട്ടിപ്പുകാർക്കെതിരെ എല്ലാ പഴുതുകളുമടച്ച് നടപടികളുമായി മുന്നോട്ട് പോകാനാണ് എക്സ്ട്രീം ഇൻറർനാഷനൽ മാനേജ്മ​െൻറ് കൺസൽട്ടൻസിയുടെ തീരുമാനമെന്ന് സി.ഇ.ഒ പ്രിൻസ് സുബ്രഹ്മണ്യം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.