മോഹിനിയാട്ടത്തിൽ മിന്നുംവിജയം നേടി നിഖില

കൊച്ചി: മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം പൊരുതി നേടി തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ പി.എൻ. നിഖില. ചെറുപ്പം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്ന നിഖില ബി.എസ്സി ബോട്ടണി വിദ്യാർഥിനിയാണ്. സ്കൂൾ കലോത്സവങ്ങളിലും നേട്ടംകൊയ്ത നിഖിതയുടെ ഗുരു തിരുവാങ്കുളം പ്രദീപാണ്. നിരവധി മത്സരങ്ങളിൽ ഒന്നാം സ്ഥാനമടക്കം നേടിയ മത്സരാർഥികളോട് പൊരുതിയാണ് നിഖിലയുടെ നേട്ടം. 35 പേരാണ് മോഹിനിയാട്ടത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. കഴിഞ്ഞവർഷം മോഹിനിയാട്ടത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. ആർമി ഉദ്യോഗസ്ഥാനായ പി.വി. നന്ദകുമാറാണ് നിഖിലയുടെ പിതാവ്. പി.ആർ. സരളയാണ് മാതാവ്. സഹോദരി സ്മിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.