മലയാറ്റൂര്‍ തീർഥാടനത്തിന് ഹരിതമാര്‍ഗരേഖ; ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ പിഴ

കൊച്ചി: മലയാറ്റൂര്‍ തീർഥാടന കാലയളവില്‍ മലയാറ്റൂര്‍ കുരിശുമുടിയിലും പരിസരത്തും ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോകോള്‍) ബാധകമാക്കി കലക്ടറുടെ ഉത്തരവ്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 10 വരെയാണ് മലയാറ്റൂര്‍ സ​െൻറ് തോമസ് പള്ളിയുമായി ബന്ധപ്പെട്ട തീർഥാടനം. ഹരിത നടപടിക്രമത്തി​െൻറ ഭാഗമായി ടിന്നുകള്‍, കാനുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കള്‍ നിരോധിച്ചാണ് ഉത്തരവ്. സീലു ചെയ്തതോ അല്ലാത്തതോ ആയ കണ്ടെയ്‌നറുകളും ഉപയോഗിച്ചശേഷം കളയാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഭക്ഷണ ടിന്നുകളും ഇവയില്‍പെടും. കേരള പൊലീസ് നിയമത്തിലെ 80ാം വകുപ്പ് പ്രകാരമാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ മലയാറ്റൂര്‍- നീലേശ്വരം ഗ്രാമപഞ്ചായത്തില്‍ പിഴയടയ്‌ക്കേണ്ടി വരും. കുരിശുമലയിലും തീർഥാടന പാതയിലും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പരിസ്ഥിതിമലിനീകരണം തടയാനാണ് ഈ നടപടികള്‍. ഹരിതമാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് നടന്ന യോഗത്തില്‍ മലയാറ്റൂരും സമീപപ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച ആശങ്ക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുെവച്ചിരുന്നു. ഭക്ഷണപദാർഥങ്ങളുടെയും ശീതളപാനീയങ്ങളുടെയും പാക്കറ്റുകളും കുപ്പികളും അലുമിനിയം ഫുഡ് ഗ്രേഡുകളും മലയാറ്റൂരിലും പരിസരത്തും കുന്നുകൂടുന്നതായി ജില്ല ഭരണകൂടത്തി​െൻറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടർന്ന്, മലയാറ്റൂരിലും പരിസരത്തും പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയില്‍ ഭക്ഷണവും വെള്ളവും ലഘുഭക്ഷണവും നൽകുന്ന സ്റ്റാളുകള്‍ സജ്ജീകരിക്കാന്‍ നടപടിയെടുത്തു. തുടര്‍ന്നാണ് പരിസ്ഥിതി സൗഹൃദപരമല്ലാത്ത വസ്തുക്കള്‍ നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടത്. എറണാകുളം റൂറല്‍ (ആലുവ) ജില്ല പൊലീസ് മേധാവി, ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, മലയാറ്റൂര്‍ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസര്‍, എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍, മലയാറ്റൂര്‍ നീലേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.