'ഡ്രഗ് ഫ്രീ കൊച്ചി ' പൊലീസ് കാമ്പയിന് മികച്ച പ്രതികരണം

ആലുവ: ഡ്രഗ് ഫ്രീ കൊച്ചിയെന്ന പേരിൽ പൊലീസ് നടത്തുന്ന കാമ്പയിന് മികച്ച പ്രതികരണം. ഇതി‍​െൻറ ഭാഗമായി ശക്തമായ നടപടികളാണ് പൊലീസ് സിറ്റി, റൂറൽ ജില്ലകളിൽ സ്വീകരിക്കുന്നത്. ജില്ല പൊലീസ് മയക്കുമരുന്ന് വിരുദ്ധ സേന (ഡി.എ.എൻ.എഫ്) രൂപവത്കരിച്ചാണ് കൊച്ചി റേഞ്ചിന് കീഴിൽ മയക്കുമരുന്ന് വേട്ട പൊലീസ് ശക്തമാക്കിയത്. സേനയുടെ രൂപവത്കരണത്തോടെ മയക്കുമരുന്ന് നെറ്റ് വർക്കുകൾ ഒന്നൊന്നായി വലയിലായിക്കൊണ്ടിരിക്കുകയാണ്. മൂന്നാഴ്ച കൊണ്ട് എറണാകുളം റൂറൽ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽനിന്ന് 92 കേസുകളാണ് രജിസ്‌റ്റർ ചെയ്തത്. നൂറോളം പേർ ഇതുവരെ പിടിക്കപ്പെട്ടിട്ടുണ്ട്. കൊച്ചിയെ മയക്കുമരുന്ന് വിമുക്തമാക്കുകയാണ് കാമ്പയി​െൻറ ഉദ്ദേശ്യം. നിലവിൽ പൊലീസിന് നാട്ടുകാരിൽനിന്ന് രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. ഈ സൗകര്യം കൂടുതൽ വിപുലമാക്കാൻ പൊലീസിന് താൽപര്യമുണ്ട്. മയക്കുമരുന്ന് കടത്തലുകളെക്കുറിച്ചോ നീക്കങ്ങളെക്കുറിച്ചോ സൂചനകൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ഒരു മൊബൈൽ ഫോൺ ആപ് ഇതിനായി ഉടൻ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് ഇതിലൂടെ ചിത്രങ്ങളും വിവരങ്ങളും രഹസ്യസ്വഭാവത്തോടെ അറിയിക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.