ചർച്ച സായാഹ്നവും ആദരിക്കലും

(പടം) മരട്: 'പെൺകരുത്ത്: നീതിക്ക്, പ്രതിരോധത്തിന്' തലക്കെട്ടിൽ വനിതദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ചർച്ച സായാഹ്നവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. മരട് നഗരസഭ ചെയർപേഴ്സൻ സുനില സിബി ഉദ്ഘാടനം ചെയതു. ജില്ല പ്രസിഡൻറ് റഫീഖ ജലീൽ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി സമര നായിക സബീന പെരേര, മാധ്യമപ്രവർത്തക ശബ്ന സിയാദ്, വിജിത രതീഷ്, പീഡിയാട്രിക് ഫിസിയോ തെറപ്പിസ്റ്റ് ഷാനി അനസ് എന്നിവരെ ആദരിച്ചു. സൗഹൃദ വേദി പ്രസിഡൻറ് ജസീന്ത, ഷിബി, സോണിയ, സുമയ്യ നാസർ, മെഹ്‌നാസ് അഷ്ഫാഖ്, സബീന പെരേര, വിജിത രതീഷ്, ജസീല, പി.എം. ഷാനി അനസ്, ഷബ്ന സിയാദ് എന്നിവർ സംസാരിച്ചു. സഹല ഖുർആനിൽനിന്ന് അവതരിപ്പിച്ചു. പി.എം. ജസീല സമാപനം നിർവഹിച്ചു. എം.എ. സാഹിറ സ്വാഗതവും ഡോ. സീമാബി നന്ദിയും പറഞ്ഞു. (പടം) പൈതൃക പരമ്പരക്ക് കേരളത്തനിമയൊരുക്കി തെയ്യം ഫോർട്ട്കൊച്ചി: കേരളപ്പെരുമയുടെ പ്രൗഢി വിളിച്ചോതി സുനിൽ പണിക്കരും സംഘവും അവതരിപ്പിച്ച 'തെയ്യം' സ്വദേശികൾക്കും വിദേശികൾക്കും വേറിട്ട അനുഭവമായി. ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ വേദിയിൽ ടൂറിസം മന്ത്രാലയവും സ്പിക്ക്മാക്കേ കേരള ചാപ്റ്ററും ചേർന്നൊരുക്കിയ ക്ലാസിക്കൽ പൈതൃക പരമ്പരയുടെ ഭാഗമായാണ് പരിപാടി അരങ്ങേറിയത്. 12 കലാകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. പൈതൃക നഗരങ്ങളിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന വാരാന്ത്യ ക്ലാസിക്കൽ പൈതൃക പരമ്പര ഇൗ മാസം 17, 18 ദിവസങ്ങളിലും തുടരും. വിദ്വാൻ കദ്രി ഗോപാൽ നാഥ് (സാക്സഫോൺ), ബീഗം പർവീൺ സുൽത്താന (ഹിന്ദുസഥാനി), രഞ്ജിത്ത് ഗഗോയ് (ബിഗു, അസം ഫോക്ക്), വാർസി സഹോദരന്മാർ അവതരിപ്പിക്കുന്ന 'ഖവ്വാലി' എന്നിവയാണ് വരുംദിവസങ്ങളിൽ ആസ്വാദകരെ കാത്തിരിക്കുന്നത്. വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം മട്ടാഞ്ചേരി: അമൃതം െറസിഡൻറ്സ് അസോസിയേഷൻ മട്ടാഞ്ചേരി സി.െഎ ടി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കസ്തൂരി സുരേന്ദ്ര പ്രഭു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷൈനി മാത്യു, ജയന്തി പ്രേംനാഥ്, ശ്യാമള ശ്രീധര പ്രഭു, എഡ്രാക്ക് മേഖല കൺവീനർ സനാതന പൈ, സാജൻ മണ്ണാളി, സുധാകരൻ, ശശികല, രഘു എന്നിവർ സംസാരിച്ചു. (പടം) അഗതിമന്ദിരത്തിൽ പുസ്തകശാല ആരംഭിച്ചു പള്ളുരുത്തി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അക്ഷര നിധി പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി അഗതി മന്ദിരത്തിൽ പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പുസ്തക ശേഖരണത്തിനായി ഒരു അലമാരയും പതിനായിരം രൂപയുടെ പുസ്തകങ്ങളും വാങ്ങി നൽകി സാഹിത്യകാരൻ എം.വി. ബെന്നി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. ശശിശങ്കർ അധ്യക്ഷത വഹിച്ചു. കെ.എൻ. സുനിൽകുമാർ, ഇ.എൻ. നന്ദകുമാർ, അഗതിമന്ദിരം സൂപ്രണ്ട് പി.ജെ. ടോമി, കെ. രാധാകൃഷ്ണൻ, ഡോ. രംഗ മണി, അജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.