മാധ്യമങ്ങളെ പ്രകീർത്തിച്ചും വിമർശിച്ചും പ്രസംഗവേദി

കൊച്ചി: കലോത്സവത്തിലെ പ്രസംഗവേദിയിൽ മുഴങ്ങിക്കേട്ടത് സമൂഹത്തിലെ മാധ്യമങ്ങളുടെ ഇടപെടലുണ്ടാക്കുന്ന നന്മയും തിന്മയുമായ അനന്തരഫലങ്ങൾ. മാധ്യമചർച്ച സൃഷ്ടിക്കുന്ന പൊതുബോധം എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 60 മത്സരാർഥികളാണ് പങ്കെടുത്തത്. മാധ്യമങ്ങളുടെ ഇടപെടൽ സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശക്തമായ ആശയസംവാദത്തിനുള്ള വേദിയാണ് പ്രസംഗ മത്സരത്തിൽ തുറന്നിട്ടത്. സമൂഹമാധ്യമങ്ങളിലെ ഞൊടിയിട വാർത്തകൾ സൃഷ്ടിക്കുന്ന വിപത്തുകളെയും മത്സരാർഥികൾ അക്കമിട്ട് നിരത്തി. അതേസമയം, ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മധുവി​െൻറ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മാധ്യമങ്ങൾ വഹിച്ച പങ്കിനെ പ്രകീർത്തിച്ചു. മത്സരം വൈകി ആരംഭിച്ചത് മറ്റ് ഇനങ്ങളിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ ബാധിച്ചു. തുടങ്ങാൻ വൈകിയതുമൂലം മത്സരം ഉച്ചകഴിഞ്ഞും നീളുകയായിരുന്നു. ചാനൽ ചർച്ചകളെക്കുറിച്ചുള്ള വിശകലനം നടത്തിയ പ്രസംഗവേദി മനുഷ്യനെ നിയന്ത്രിക്കുന്ന മാധ്യമസംസ്കാരം വളർന്നുവരുമ്പോൾ അതിൽ ഏത് സ്വീകരിക്കണമെന്നും ഏത് തള്ളിക്കളയണമെന്നും സമൂഹം തീരുമാനമെടുക്കണമെന്നുള്ള അഭിപ്രായവും ഉയർന്നു. എന്നാൽ, വിഷയം അവതരിപ്പിച്ചതിലെ ആവർത്തനം മത്സരത്തി​െൻറ ശോഭ കെടുത്തിയെന്ന അഭിപ്രായവുമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.