ഇൻറർലോക്ക് ടൈലിടൽ പൂർത്തീകരിച്ചു

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രത്യേകം മുൻകൈയെടുത്തതിനെത്തുടർന്ന് നഗരത്തിലെ രണ്ട് ജങ്ഷനുകളിലെ ഇൻറർലോക്ക് ടൈൽ പാകൽ പൂർത്തിയായി. ചുടുകാട് ജങ്ഷൻ മുതൽ രക്തസാക്ഷി മണ്ഡപം വരെയും ജനറൽ ആശുപത്രി ജങ്ഷനിലും സമീപത്തെ ട്രാഫിക് സിഗ്നലിനരികിൽ വരെയുള്ള ടൈലിടലാണ് പൂർത്തീകരിച്ചത്. മന്ത്രി ജി. സുധാകരൻ ഇരുസ്ഥലങ്ങളിലെയും ടൈൽ വിരിച്ച നടപ്പാതകളുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത 66 ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്‌നൽ ജങ്ഷൻ കൂടി ആയതിനാൽ വാഹനങ്ങൾ വളവ് തിരിയുന്നതുമൂലം ഉപരിതലം നിരന്തരം മോശമാകുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് ഇൻറർലോക്ക് ടൈൽ ഇടാൻ തീരുമാനിച്ചത്. 25 ലക്ഷം രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചത്. ആലപ്പുഴ നഗരം ആധുനിക റോഡുകളാൽ സമ്പന്നമാക്കാൻ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് ജനങ്ങളുടെ സഹകരണമാണ് അത്യാവശ്യം. അനുമതിയില്ലാതെ നടപ്പാതയിൽ കല്ലും കട്ടയും ഇറക്കെരുതെന്ന് മന്ത്രി നിർദേശിച്ചു. ആലപ്പുഴ നഗരത്തിലെ 21 പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 272 കോടി രൂപയുടെ മെഗാപദ്ധതി കരാർ നൽകി. ഒരു കി.മീറ്ററിന് നാല് മുതൽ അഞ്ച് കോടിയാണ് ചെലവഴിക്കുന്നത്. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, എക്‌സിക്യൂട്ടിവ് എൻജിനീയർ എസ്. സജീവ്, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. മുകേഷ്, എ.ഇ. നിഹാൽ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഓൺലൈൻ ടാക്സി ഡ്രൈവറെ മർദിച്ചതായി പരാതി അരൂർ: ഓൺലൈൻ ടാക്സി ഡ്രൈവറെ ഒരുസംഘം ടാക്സി ഡ്രൈവർമാർ മർദിച്ചതായി പരാതി. എഴുപുന്ന മടിയത്തറ റോജിമോനാണ് (27) പരിക്കേറ്റത്. ഇയാളെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട്കൊച്ചിയിലേക്ക് പോകേണ്ട രണ്ട് യാത്രക്കാരെ കയറ്റാൻ അരൂർ ബൈപാസ് കവലക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ കാറുമായി എത്തിയപ്പോഴായിരുന്നു തന്നെ കാറിൽനിന്ന് വലിച്ചിറക്കി മർദിച്ചതെന്ന് റോജിമോൻ അരൂർ പൊലീസിന് മൊഴി നൽകി. കാറി​െൻറ പിന്നിലെ ലൈറ്റും തകർത്തു. അരൂർ പള്ളി സ്റ്റാൻഡ് കേന്ദ്രീകരിച്ച് ടാക്സി ഓടിക്കുന്ന മൂന്ന് ഡ്രൈവർമാർക്ക് മർദനത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ആരോപിച്ച് അരൂക്കുറ്റി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അരൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.