മലിനീകരണദുരിതം അനുഭവിക്കുന്നവരെ കൊച്ചിൻ റിഫൈനറി ഏറ്റെടുക്കണം ^പഞ്ചായത്ത് കമ്മിറ്റി

മലിനീകരണദുരിതം അനുഭവിക്കുന്നവരെ കൊച്ചിൻ റിഫൈനറി ഏറ്റെടുക്കണം -പഞ്ചായത്ത് കമ്മിറ്റി കോലഞ്ചേരി: കൊച്ചിൻ റിഫൈനറിയുടെ മലിനീകരണം മൂലം ദുരിതം അനുഭവിക്കുന്നവരെ കമ്പനി ഏറ്റെടുക്കണമെന്ന് വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 10, 14, 15, 16 വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾ മലിനീകരണവും അപകട ഭീതിയും മൂലം ദുരിതം അനുഭവിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടൂർ, അയ്യങ്കുഴി, കുഴിക്കാട്, ചാലിക്കര, ആറാട്ടുമല, അമ്പലമുഗൾ, പുലിയാമ്പിള്ളിമുഗൾ, ഏറ്റിക്കര, നീർമല, മഞ്ചേരിതാഴം എന്നീ പ്രദേശവാസികളാണ് ദുരിതമനുഭവിക്കുന്നത്. എൽ.പി.ജി, ഹൈഡ്രജൻ, സൾഫർ പ്ലാൻറ്, റിയാക്ടർ ഉൾപ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇതുമൂലം ഗുരുതര പരിസര മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും പ്രദേശവാസികൾ ഇരയാകുന്നു. മതിയായ വില നൽകി കമ്പനി സ്ഥലമേറ്റെടുത്ത് പ്രദേശവാസികളെ ഇവിടെനിന്ന് ഒഴിപ്പിക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് അംബിക നന്ദനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോഫി ഐസക്, പ്രതിപക്ഷ അംഗം ടി.കെ. പോൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻകാർക്ക് നിയമനം; സമരം ശക്തമാക്കും കോലഞ്ചേരി: പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് പെൻഷൻ പറ്റിയവരെ വീണ്ടും നിയമിക്കുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പ്രിൻസി കുര്യാക്കോസും സെക്രട്ടറി കെ.എസ്. അരുൺകുമാറും പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര സർക്കാറി​െൻറ സ്വകാര്യവത്കരണ നയത്തി​െൻറ ഭാഗമായി നിയമനങ്ങൾ അട്ടിമറിക്കുകയാണ്. റാങ്ക് പട്ടികയിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് വിരമിച്ചവരെ പുനർ നിയമിക്കുന്നത്. എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി, റെയിൽവേ എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർക്കാണ് പുനർനിയമനം നൽകുന്നെതന്നും ജില്ല കമ്മിറ്റി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.