​ഇരകളെ ഇരുട്ടിൽ നിർത്തുന്നത്​ സ്​ത്രീ പീഡനക്കേസുകൾ ദുർബലമാക്കുമെന്ന്​

പിറവം: ഇരകളെ പേര് വെളിപ്പെടുത്താൻ അനുവദിക്കാതെ ഇരുട്ടിൽ നിർത്തുന്നത് സ്ത്രീ പീഡനക്കേസുകൾ ദുർബലപ്പെടുത്തുമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. വർഗീസ്. 'സ്ത്രീ സുരക്ഷ, സമൂഹരക്ഷ' ജില്ലതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല കോഒാഡിനേറ്റർ പി.ജി. ബീനാകുമാരി അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണ പക്ഷാചരണ പരിപാടി തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. മുതിർന്ന വനിതകളെ ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻറ് ഒാമന ശശിയും കേരള സർവകലാശാലയിൽനിന്ന് എം.ആർക്കിന് ഒന്നാം റാങ്ക് നേടിയ ഷാഗി എസ്. നായരെ സംസ്ഥാന ജോയൻറ് സെക്രട്ടറി വി. മാർക്കോസും ആദരിച്ചു. ജില്ല കമ്മിറ്റി അംഗം ആൻസി ബിനു സ്ത്രീസുരക്ഷ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ആർ. സുകുമാരൻ, കെ. രാജൻ, വിജി ശിവരാമൻ, എം.ടി. ഹരിദാസ്, കെ.െഎ. വർഗീസ്, രാജേഷ് എം. ഉണ്ണികൃഷ്ണൻ, പദ്മാവതി, വനജ സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഷിജി ഷിബു സ്വാഗതവും ജില്ല കമ്മിറ്റി അംഗം സുമി ബിബി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.