ബി.ജെ.പി മതേതര പാരമ്പര്യം തകര്‍ക്കു​െന്നന്ന്​

കടുങ്ങല്ലൂര്‍: ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന ബി.ജെ.പി രാജ്യത്തി​െൻറ മതേതര പാരമ്പര്യം തകര്‍ക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ പറഞ്ഞു. കോണ്‍ഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുപ്പത്തടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം നിലനില്‍ക്കണമെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി.എ. ബീരാക്കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, പ്രഫ.കെ.വി. തോമസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, എം.വി. പോള്‍, ജമാല്‍ മണക്കാടന്‍, ഡി.സി.സി ഭാരവാഹികളായ എം.ടി. ജയന്‍, ജോസഫ് ആൻറണി, ജെസി പീറ്റര്‍, ഷരീഫ് മരക്കാര്‍, മുഹമ്മദ് ഷിയാസ്, ഇക്ബാല്‍ വലിയവീട്ടില്‍, കെ.എ. കരീം, ബാബുമാത്യു, ശ്രീകുമാര്‍ മുല്ലേപ്പിള്ളി, ടി.ജെ. ടൈറ്റസ്, വി.കെ. ഷാനവാസ്, കെ.എസ്. താരാനാഥ്, എ. ശശികുമാര്‍, അബ്ദുൽ അസീസ്, സുനില്‍ തിരുവാലൂര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.