ശമ്പള പരിഷ്​കരണത്തിലെ അപാകത പരിഹരിക്കണം –കെ.ഇ.എസ്.എ

ആലുവ: പത്താം ശമ്പള പരിഷ്കരണത്തിൽ സാങ്കേതിക വിഭാഗം ജീവനക്കാരുടേതിൽ സംഭവിച്ച അപാകതകൾ ഇതുവരെ പരിഹരിക്കാത്തത് അപലപനീയമാണെന്ന് കേരള എൻജിനീയറിങ് സ്‌റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) ജില്ല പ്രസിഡൻറ് എ.ആർ. ഷാബുവും സെക്രട്ടറി നവാസ് യൂസുഫും അഭിപ്രായപ്പെട്ടു. അപാകതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. അടുത്ത ശമ്പള പരിഷ്കരണത്തിൽ പരിഹരിക്കാമെന്നാണ് ഇപ്പോൾ ധനമന്ത്രി പറയുന്നത്. ഇത് നിരാശാജനകമാണ്. കേരളത്തി​െൻറ സമഗ്ര വികസനത്തിനായി സമയ ക്ലിപ്തത ഇല്ലാതെ ഫീൽഡിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് സാങ്കേതിക വിഭാഗം ജീവനക്കാരോടുള്ള അവഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇനിയും വിഷയത്തിൽ നിസ്സംഗത തുടർന്നാൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം. 'അമ്മമാർക്കൊപ്പം' വനിതദിനം ആഘോഷിച്ച് ചാരിറ്റി വിങ് ആലുവ: സാന്ത്വനം അമ്മവീട്ടിലെ അമ്മമാരോടൊപ്പം വനിതദിനം ആഘോഷിച്ച് നൊച്ചിമ ചാരിറ്റി വിങ്. ഭക്ഷണവും വസ്ത്രവും വിതരണം ചെയ്താണ് ആഘോഷം നടത്തിയത്. ചാരിറ്റി വിങ്ങി​െൻറ അംഗത്വ വിതരണവും നടന്നു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിദ അബ്ബാസ് ഉദ്‌ഘാടനം ചെയ്തു. ചാരിറ്റി വിങ് പ്രസിഡൻറ് അഫ്‌സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. നടി തസ്നി ഖാൻ മുഖ്യാതിഥിയായിരുന്നു. റിയാസ് ഫസാൻ, സന്ദീപ് ജി. നായർ, അബ്‌ദുൽ ജബ്ബാർ, എൻ.ബി. ബിജു, ഒ.കെ. ഷാനവാസ്, ഷെയ്‌മോൻ, ശ്യാം അമ്പലക്കാട്ടിൽ, സുനീർ നഗർ, ജിജോ, ബിനു സിദ്ദീഖ്, റഫ്സൽ കുഞ്ഞുമോൻ, നിഷ രാജപ്പൻ, അർച്ചന സുരേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.