ബിസിനസ്​: ലുലു ഹൈപർ മാർക്കറ്റിൽ സുമേറു ഗോൾഡ്​ എഗ്​ സമ്മാന വിതരണം

കൊച്ചി: ഫ്രോസൻ ഫുഡ് രംഗത്തെ മുൻനിരക്കാരായ സുമേറു നടത്തിയ 'ഗോൾഡ് എക്സ്ട്രാവഗൻസ' മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ലുലു ഹൈപർ മാർക്കറ്റിൽ നടന്നു. ശിവകുമാർ (വൈസ് പ്രസി, ആർ ആൻഡ് ഡി ഇന്നവേറ്റിവ് ഫുഡ്സ്), ലുലു പ്രതിനിധികളായ സുധീഷ് നായർ (ജി.എം, ലുലു ഹൈപർ മാർക്കറ്റ്), ദാസ് ദാമോദരൻ (ഗ്രൂപ് ബയിങ് മാനേജർ), അജയ് ഒ.കെ (കാറ്റഗറി പർച്ചേസ് മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു. ഏറെ ജനപ്രീതിയാർജിച്ച മത്സരത്തിലെ ഭാഗ്യ നറുക്കെടുപ്പ് ജേതാക്കളായ സുനു രാജേഷ്, സുനിൽകുമാർ, ആനി മെർലിൻ മെൻഡസ്, പ്രമോദ്.പി, എബി ജോൺ, ഉഷാകുമാരി, മുഹമ്മദ് ഷാ, പമ്പാവാസൻ, ഷാജു കെ. ആൻറണി, കിഷോർകുമാർ പ്രഭാകരൻ എന്നിവരാണ് സ്വർണമുട്ടകൾ ഏറ്റുവാങ്ങിയത്. സുമേറുവി​െൻറ ചിക്കൽ ഉൽപന്നങ്ങൾ വാങ്ങുേമ്പാൾ ഒാരോ പായ്ക്കിലുമുള്ള വൗച്ചർ കോഡ് എസ്.എം.എസ് അയച്ചായിരുന്നു ഉപഭോക്താക്കൾ മത്സരത്തിൽ പെങ്കടുത്തത്. എസ്.എം.എസ് അയക്കുന്ന എല്ലാവർക്കും 100 രൂപ മൂല്യമുള്ള മൂവി ടിക്കറ്റ് വൗച്ചർ സമ്മാനമായി ലഭിച്ചു. ബുക്മൈ ഷോയിലൂടെ ആ വൗച്ചറുകൾ റിഡീം ചെയ്യുകയായിരുന്നു. ഇതിനുപുറമെയായിരുന്നു 22 കാരറ്റ് ഗോൾഡ് എഗ് സമ്മാനം. എസ്.എം.എസ് അയക്കുന്നവരെയെല്ലാം ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെയാണ് 10 വിജയികളെ കണ്ടെത്തിയത്. ഫ്രോസൻ ഫുഡ് രംഗത്ത് ഇത്തരമൊരു വൻ സമ്മാന പദ്ധതി ആദ്യമാണെന്ന് സുമേറു മാനേജ്മ​െൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.