വനിതദിനത്തില്‍ ഷീ-ടോയ്‌ലറ്റ് നഗരത്തിന് സമര്‍പ്പിച്ചു

കോതമംഗലം: വനിതദിനത്തില്‍ കോതമംഗലം നഗരസഭ നഗരവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഷീടോയ്‌ലറ്റ് കം റെസ്റ്റ് റൂം ഉദ്ഘാടനം നടത്തി. നഗരസഭക്ക് ലോകബാങ്ക് സഹായമായി ലഭിച്ച ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. രണ്ട് ശൗചാലയവും വിശ്രമമുറിയും അടങ്ങുന്നതാണ് ഈ സമുച്ചയം. നഗരസഭ സ്ത്രീ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് ചെയര്‍മാന്‍ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സൻ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ റെജി ജോസ്, കൗൺസിലര്‍മാരായ പ്രിന്‍സി എല്‍ദോസ്, തങ്കമ്മ കുര്യന്‍, സിന്ധു ജിജോ, ബിനു ചെറിയാന്‍, ഷീബ എല്‍ദോസ്, ഹെലന്‍ ടൈറ്റസ്, പ്രസ മുരളീധരന്‍, ലിസി പോള്‍, ലോക ബാങ്ക് കോഓഡിനേറ്റര്‍ സജന, മുനിസിപ്പല്‍ എൻജിനീയര്‍ സാറാ സൂര്യ ജോർജ് എന്നിവര്‍ പങ്കെടുത്തു. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷ​െൻറ കരാര്‍ മാര്‍ച്ച് 31 വരെ നിലനില്‍ക്കുന്നതിനാല്‍ പുതുക്കിയ കരാര്‍ പ്രകാരം പഴയ കംഫർട്ട് സ്റ്റേഷനോടൊപ്പം ഷീ-ടോയ്‌ലറ്റ് ഏപ്രില്‍ ഒന്ന് മുതലാണ് പ്രവര്‍ത്തനസജ്ജമാകുന്നതെന്ന്് ചെയര്‍പേഴ്‌സൻ അറിയിച്ചു. പല്ലാരിമംഗലം പഞ്ചായത്തില്‍ വനിതദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനം പ്രസിഡൻറ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. നിസാമോള്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഒ.ഇ. അബ്ബാസ്, ഷംസുദ്ദീന്‍ മക്കാര്‍, പാത്തുമ്മ അബ്ദുൽ സലാം, ഷെമീന അലിയാര്‍, എം.എം. ഷംസുദ്ദീന്‍, എം.എം. അലിയാര്‍ എം.എം. ഷംസുദ്ദീന്‍, ഡോ. കെ.പി. ആനന്ദ് എന്നിവര്‍ സംസാരിച്ചു. സൗമ്യ പ്രതീഷി​െൻറ നേതൃത്വത്തില്‍ യോഗ ക്ലാസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.