ലക്ഷ്​മി പരീക്ഷഹാളിലെത്തി; ചിതയെരിയുന്ന മനസ്സുമായി

മൂവാറ്റുപുഴ: പിതാവി​െൻറ സംസ്കാരത്തിനുശേഷം എസ്.എസ്.എൽ.സി പരീക്ഷഹാളിലെത്തിയ ലക്ഷ്മി മോഹനനെ കണ്ടപ്പോൾ സഹപാഠികളുടെയും കണ്ണുകൾ നിറഞ്ഞു. അച്ഛനെക്കുറിച്ചുള്ള ഒാർമകളുടെ ചിത അവളുടെ മനസ്സിൽ അപ്പോഴും കത്തിത്തീർന്നിരുന്നില്ല. എങ്കിലും വേദന ഉള്ളിലടക്കി പതറാത്ത മനസ്സുമായി പരീക്ഷയെഴുതി. മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ ലക്ഷ്മിയുടെ പിതാവ് മുടവൂർ തെക്കേൽ മോഹനൻ (48) ചൊവ്വാഴ്ചയാണ് ഹൃദസംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12നായിരുന്നു സംസ്കാരം. അച്ഛ​െൻറ ചേതനയറ്റ ശരീരത്തിന് അരികിലിരുന്ന് നിർത്താതെ കരഞ്ഞ ലക്ഷ്മിക്ക് പരീക്ഷയെഴുതാൻ കഴിയുമോ എന്നുപോലും അധ്യാപകർ സംശയിച്ചു. ക്ലാസ് ടീച്ചർ ഷാജി പി. നായരും അധ്യാപിക മൻജിത അരുണും ലക്ഷ്മിയെ പരീക്ഷയെഴുതിക്കണമെന്ന തീരുമാനത്തിലുറച്ചുനിന്നു. ഉച്ചക്ക് 12ന് അച്ഛ​െൻറ സംസ്കാരത്തിനുശേഷം 1.45ന് ആരംഭിക്കുന്ന പരീക്ഷക്ക് എത്താമെന്ന് സങ്കടത്തോടെയാണെങ്കിലും ലക്ഷ്മി സമ്മതിച്ചശേഷമാണ് അധ്യാപകർ സ്കൂളിലേക്ക് മടങ്ങിയത്. സ്കൂളിലെ മിടുക്കരായ വിദ്യാർഥികളിൽ ഒരാളാണ് ലക്ഷ്മി മോഹനൻ. പരീക്ഷ കഴിഞ്ഞ് ലക്ഷ്മിയെ വീട്ടിലെത്തിച്ചശേഷം അധ്യാപകർ മാതാവ് സുനിതെയയും സഹോദരൻ ഐരാപുരം സി.ഇ.ടി കോളജ് ബിരുദ വിദ്യാർഥി അനന്തുവിെനയും ആശ്വസിപ്പിച്ചു. വ്യാഴാഴ്ച പരീക്ഷയെഴുതാൻ എത്തണമെന്ന് ഓർമപ്പെടുത്തിയ ശേഷമാണ് അധ്യാപകരും സഹപാഠികളും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.