ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് വില കുറയും

കൊച്ചി: കോഴിയിറച്ചി വില കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്ക് വില കുറക്കാൻ ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. കോഴിവില ഉയരുമ്പോൾ ആനുപാതികമായി ചിക്കൻ വിഭവങ്ങൾക്ക് ഹോട്ടലുകളിൽ വില വർധിപ്പിക്കാറുണ്ട്. കോഴിവില കുറഞ്ഞ സാഹചര്യത്തിൽ ആനുപാതികമായി വില കുറച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്തം പാലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അംഗങ്ങളോട് അഭ്യർഥിച്ചു. സ്കൂൾ ഹെൽത്ത് നഴ്സസ് പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചി: സ്കൂൾ ഹെൽത്ത് നഴ്സസ് യൂനിയൻ പ്രഥമ സംസ്ഥാന സമ്മേളനം ഇൗമാസം 17ന് രാവിലെ 10ന് ആലുവ പ്രിയദർശിനി ഹാളിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വി. സലിം രക്ഷാധികാരിയും സി.കെ. മണിശങ്കർ ചെയർമാനും സഹീർ ജനറൽ കൺവീനറും ഹിമ എൻ. ഹരിഹരൻ ട്രഷററുമായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.