റേഷൻകടയിൽ വിൽക്കുന്ന മട്ട അരിയിലും കൃത്രിമം

മൂവാറ്റുപുഴ: റേഷൻ കട വഴി വിൽക്കുന്ന മട്ട അരിയിലും കൃത്രിമം. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധ റേഷൻ കടകളിൽനിന്ന് വാങ്ങിയ മട്ട അരിയിലാണ് റെഡ് ഓക്സൈഡ് കട്ടകൾ കണ്ടെത്തിയത്. കെട്ടിടങ്ങളുടെ തറ മിനുക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വെളുത്ത അരി മട്ട അരിയാക്കി മാറ്റാൻ മില്ലുടമകൾ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി നേരേത്ത പരാതിയുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഈ കൃത്രിമ നിറം റേഷനരിയിൽ ചേർക്കുന്നുെണ്ടന്ന് മേഖലയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. ഇവ ചേർത്ത അരി കഴിച്ചാൽ കിഡ്നി അടക്കമുള്ള അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കടകളിലെത്തിയ മട്ട അരിക്ക് ചുവപ്പുനിറം കൂടുതലായിരുന്നു. ചിത്രം. റേഷൻ മട്ട അരിയിൽ കണ്ടെത്തിയ റെഡ് ഓക്സൈഡ് കട്ടകൾ കാവുങ്കര പച്ചക്കറി മാർക്കറ്റിൽ മാലിന്യ നിക്ഷേപകേന്ദ്രം; നിർമാണം നാട്ടുകാർ തടഞ്ഞു മൂവാറ്റുപുഴ: കാവുങ്കര പച്ചക്കറി മാർക്കറ്റ് പരിസരത്ത് മാലിന്യനിക്ഷേപ കേന്ദ്രം തുടങ്ങാനുള്ള നഗരസഭയുടെ നീക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരുടെ എതിർപ്പ് ഭയന്ന് രഹസ്യമായാണ് ഇതിന് നീക്കം നടത്തിയത്. ചൊവ്വാഴ്ച രാവിലെ തൊഴിലാളികൾ കുഴിക്കാനാരംഭിച്ചതോടെ വിവരമറിഞ്ഞെത്തിയ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ നിർമാണം തടയുകയായിരുന്നു. ഇതോടെ താൽക്കാലികമായി നിർമാണം നിർത്തിെവച്ച് തൊഴിലാളികൾ മടങ്ങി. പച്ചക്കറി മാർക്കറ്റിന് സമീപം പ്രവർത്തിച്ചിരുന്ന നഗരസഭ 'ആധുനിക അറവുശാല' യുടെ ദുരിതത്തിൽനിന്ന് നിരന്തര സമരം നടത്തിയാണ് നാട്ടുകാർ രക്ഷപ്പെട്ടത്. അസഹനീയ ദുർഗന്ധംമൂലം ദുരിതത്തിലായ പരിസരവാസികൾ വർഷങ്ങളോളം നടത്തിയ സമരത്തിനൊടുവിലാണ് ആറുവർഷം മുമ്പ് അറവുശാല നഗരസഭ അടച്ചുപൂട്ടിയത്. ഇതിന് സമീപമാണ് പുതിയ മാലിന്യ സംസ്കരണ പ്ലാൻറുമായി നഗരസഭ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ആലപ്പുഴ മോഡൽ പ്ലാൻറാെണന്നാണ് പ്രചാരണം. കൗൺസിൽ യോഗത്തിൽ കീച്ചേരിപ്പടി -റോട്ടറി റോഡ് ബൈപാസിൽ പച്ചക്കറി സ്റ്റാൾ സ്ഥലത്ത് പ്ലാൻറ് നിർമിക്കാനാണ് ആവശ്യപ്പെട്ടതെന്ന് വാർഡ് കൗൺസിലർ പറയുന്നു. മാലിന്യ സംസ്കരണ പ്ലാൻറ് നിർമാണവുമായി മുന്നോട്ടുപോയാൽ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.