നോര്‍ത്ത് റെയിൽവേ സ്​റ്റേഷനിൽനിന്ന് മൊബൈൽ മോഷ്​ടിച്ചു; പ്രതിയെ സൗത്തിൽനിന്ന്​ പിടികൂടി

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിൽ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് കടന്ന ഹോംനഴ്‌സ് പിടിയില്‍. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി ശോഭയെയാണ് (45) റെയില്‍വേ സംരക്ഷണസേന അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ച നോര്‍ത്ത് സ്‌റ്റേഷനിലെ സ്ത്രീകളുടെ വിശ്രമമുറിയിലാണ് കവര്‍ച്ച നടന്നത്. കൊച്ചിയില്‍ അഭിമുഖത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ സ്റ്റേഷനിലെത്തിയ യുവതിയുടെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടിച്ചത്. വിശ്രമമുറിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാൻ വെച്ചശേഷം യുവതി ശൗചാലയത്തിൽപോയ തക്കംനോക്കിയായിരുന്നു മോഷണം. തുടർന്ന്, ശോഭ നോര്‍ത്തില്‍നിന്ന് ഓട്ടോയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടെ, ശൗചാലയത്തില്‍നിന്ന് മടങ്ങിയെത്തിയ യുവതി മോഷണം നടന്ന വിവരം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന റെയില്‍വേ െപാലീസിനെ അറിയിച്ചു. പച്ച ചുരിദാര്‍ ധരിച്ച ഒരുസ്ത്രീ മൊബൈല്‍ ഫോൺ എടുക്കുന്നത് കണ്ടതായി വിശ്രമമുറിയിൽ ഉണ്ടായിരുന്നവര്‍ പറഞ്ഞു. സ്ത്രീ സൗത്ത് സ്‌റ്റേഷനിലേക്കാണ് പോയതെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് ആര്‍.പി.എഫ് അവിടെയെത്തി. സ്‌റ്റേഷനിലിരുന്ന് മൊബൈല്‍ ഫോണില്‍നിന്ന് സിം ഇളക്കി മാറ്റുന്നതിനിടെയാണ് ശോഭയെ കസ്റ്റഡിയിലെടുത്തത്. ഇവരെ എറണാകുളം റെയില്‍വേ െപാലീസിന് കൈമാറി. കെ.എം.എ വജ്രജൂബിലി ആഘോഷ സമാപനം നാളെ കൊച്ചി: കേരള മാേനജ്മ​െൻറ് അസോസിയേഷ​െൻറ ഒരുവർഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 5.30ന് മരട് ലെ മെറിഡിയൻ കൺവെൻഷൻ സ​െൻററിലാണ് ചടങ്ങ്. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരൻ മുഖ്യാതിഥിയാകും. അരുണ സുന്ദർരാജൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇ. ശ്രീധരനെ ചടങ്ങിൽ കെ.എം.എ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.