സ്​കൂൾ എംപ്ലോയീസ്​ യൂനിയ​ൻ നിരാഹാരസമരം ആരംഭിക്കും

കൊച്ചി: കേരള അൺ എയിഡഡ് സ്കൂൾ എംപ്ലോയീസ് യൂനിയ​െൻറ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ ജീവനക്കാർ നടത്തിവരുന്ന സമരം ശക്തമാക്കുന്നു. സമരത്തി​െൻറ 16ാം ദിവസമായ ബുധനാഴ്ച മുതൽ സംസ്ഥാന പ്രസിഡൻറ് സുധീർ ജി. കൊല്ലറ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയിഡഡ് സ്കൂളുകളിലേതുപോലെ സർക്കാർ ശമ്പളം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ സംഭാവന വാങ്ങിയുമാണ് മാനേജ്മ​െൻറ് അധ്യാപകരെ നിയമിച്ചത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും തുച്ഛ ശമ്പളമാണ് ലഭിക്കുന്നത്. ഇൗ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ മാനേജ്മ​െൻറിന് അവകാശ പത്രിക സമർപ്പിച്ചിരുന്നു. ഒമ്പത് തവണ ഡി.എൽ.ഒ ഒാഫിസിലും മൂന്നുതവണ സ്കൂൾ ഒാഫിസിലും ചർച്ച നടത്തിയെങ്കിലും മാനേജ്മ​െൻറി​െൻറ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാടാണ് ഉണ്ടായത്. ഇൗ സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് അധ്യാപകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിയൻ ജില്ല പ്രസിഡൻറ് പി.ടി. ദിലീപ്കുമാർ, ജോയൻറ് സെക്രട്ടറി രോഹിത് മോഹൻ, യൂനിറ്റ് പ്രസിഡൻറ് എം.ഡി. ദിവിൻദാസ്, സെക്രട്ടറി ലിജി ജോസഫ്, വൈസ് പ്രസിഡൻറ് ബീന വിജയൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.