വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നു

പറവൂർ: വിദ്യാർഥികളിൽ കഞ്ചാവ് ഉൾെപ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നത് ആശങ്ക പരത്തുന്നു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർഥികൾ പിടിയിലായി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എ. ഫസലും സംഘവും നടത്തിയ പട്രോളിങ്ങിനിടെ പെരുമ്പടന്ന, സമൂഹം ഹൈസ്കൂൾ പരിസരങ്ങളിൽനിന്നാണ് ഇവർ പിടിക്കപ്പെട്ടത്. 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി. ഏതാനും നാളുകളായി കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുമായി ഒട്ടേറെ പേരാണ് പറവൂരിലും പരിസരപ്രദേശങ്ങളിലുംനിന്ന് പിടിയിലായത്. 18നും 25നും മധ്യേ പ്രായമുള്ളവരാണ് ഏറെയും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലയാണ് പറവൂർ. കുറച്ച് മാസങ്ങൾക്കുള്ളിൽ ലഹരി വസ്തുക്കളുമായി അറസ്റ്റിലായ പലരും വിദ്യാലയങ്ങളുടെ സമീപത്തുനിന്നാണ് പിടിക്കപ്പെട്ടത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം സജീവമായതാണ് കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കാൻ ഇടയായത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വരെ ഉപഭോക്താക്കളാണ്. യുവാക്കളെയും സ്കൂൾ, കോളജ് വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് അന്തർസംസ്ഥാന ലോബികൾ പറവൂർ കേന്ദ്രീകരിച്ച് വിൽപന ശക്തമാക്കിയിട്ടുള്ളത്. ബസുകളിൽ നിരക്ക് പ്രദർശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു പറവൂർ: കെ.എസ്.ആർ.ടി.സി ബസുകൾ ഉൾെപ്പടെ മുഴുവൻ ബസുകളിലും ഫെയർ സ്റ്റേജ് പോയൻറുകളും നിരക്കും പ്രദർശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫെയർ സ്റ്റേജ് പോയൻറുകളും നിരക്കും ബസുകളിൽ പ്രദർശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും എറണാകുളം-പറവൂർ റൂട്ടിലോടുന്ന പല ബസുകളിലും ഇത് പ്രദർശിപ്പിച്ചിട്ടില്ല. ഫെയർ സ്റ്റേജ് തുക പ്രദർശിപ്പിക്കാതെ ബസുകളിൽ അമിത തുക ഈടാക്കുന്നുണ്ടെന്ന് യാത്രക്കാരിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്. നേരേത്ത കെ.എസ്.ആർ.ടി.സി ബസുകളിൽ ഫെയർ സ്റ്റേജ് നിരക്കുകൾ പ്രദർശിപ്പിച്ചിരുന്നു. അതേസമയം, സ്വകാര്യ ഓർഡിനറി ബസുകളിൽ ഫെയർ സ്റ്റേജ് നിരക്കുകളും ബസുകൾ നിർത്തുന്ന സ്ഥലങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ ഇത്തരം കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുകയാണ്. എല്ലാ ബസുകളിലും ഫെയർ സ്റ്റേജ് പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അമിത തുക ഈടാക്കി സർവിസ് നടത്തുന്ന ബസുകൾ പിടികൂടുന്നതിനും മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.