കുടുംബശ്രീ ചലച്ചിത്ര പ്രദര്‍ശനം

ആലപ്പുഴ: നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയത് കുടുംബശ്രീയാണെന്ന് സംവിധായകന്‍ സജി പാലമേല്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കരണം സാധ്യമാക്കാന്‍ കുടുംബശ്രീ വഴി കഴിയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാന കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച് നടത്തിവരുന്ന 'നീതം -2018' പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നടത്തിയ ചലച്ചിത്ര പ്രദര്‍ശനമേളയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലമേല്‍ പഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി കെ.ബി. അജയകുമാര്‍, കെ. ആനന്ദവല്ലിയമ്മ, വിശ്വന്‍ പടനിലം, കെ. ബിജു, കെ.എം. വിശ്വനാഥന്‍, എ.സി. ശാന്ത, ബ്ലോക്ക് കോഓഡിനേറ്റര്‍മാരായ ജിതിന്‍ ജി. ദാസ്, അനു വി. അജിത്ത് എന്നിവര്‍ സംസാരിച്ചു. ഒറ്റാല്‍, മാന്‍ഹോള്‍, ഇറാനി ചലച്ചിത്രമായ ചില്‍ഡ്രന്‍ ഫ്രം ഹെവന്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. ഓരോ സിനിമയും പ്രദര്‍ശിപ്പിച്ചശേഷം അതിനെക്കുറിച്ച ചര്‍ച്ചകളും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'നീതം -2018'​െൻറ ഭാഗമായി ജില്ലയിലെ മറ്റുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ സിനിമ പ്രദര്‍ശനം നടക്കും. പരീക്ഷ പരിശീലന പദ്ധതി സമാപനം പുന്നപ്ര: വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ജില്ല പൊലീസ് ആവിഷ്കരിച്ച പ്രോജക്ട് ഹോപ്പി​െൻറ പരീക്ഷ പരിശീലന പദ്ധതിയുടെ സമാപന സമ്മേളനം ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.എസ്.ടി ഡയറക്ടര്‍ അലി അസ്കര്‍ പാഷ, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഇന്‍സ്ട്രക്ഷന്‍ ജിമ്മി ജോസ് എന്നിവര്‍ സംസാരിച്ചു. 10ാംതരം തോറ്റ കുട്ടികളെ കണ്ടെത്തി വിജയിപ്പിക്കാൻ മികച്ച അധ്യാപകരുടെയും പ്രഗല്ഭരായ പരിശീലകരുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ദേശീയ സെമിനാറിൽ പങ്കെടുക്കാൻ അപേക്ഷിക്കാം ആലപ്പുഴ: സംസ്ഥാന യുവജന കമീഷൻ 15, 16, 17 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ള 18നും 40നും മധ്യേ പ്രായമുള്ളവർ 10നകം ബയോഡാറ്റ സഹിതം അപേക്ഷ നൽകണമെന്ന് യുവജനക്ഷേമ ബോർഡ് അറിയിച്ചു. പാഠ്യരംഗങ്ങളിലും പാേഠ്യതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ വികാസ് ഭവനിെല കമീഷൻ ഓഫിസിലോ (കേരള സംസ്ഥാന യുവജന കമീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം- -33), kysc@kerala.gov.in, keralayouthcommission@gmail.com വഴിയോ നൽകാം. അപേക്ഷഫോറം വെബ് സൈറ്റിൽ ലഭിക്കും (www.ksyc.kerala.gov.in). ഫോൺ: 0471--2308630.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.