ഫാ.സേവ്യറി​െൻറ കൊലപാതകം: കപ്യാർ റിമാൻഡിൽ

കാലടി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാർ മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറമ്പൻ ജോണിയെ (56) കാലടി മജിസ്േട്രറ്റ് റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ പെരുമ്പാവൂർ ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി കാലടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പ്രതിയെ മജിസ്േട്രറ്റി​െൻറ വസതിയിൽ ഹാജരാക്കിയത്. എല്ലാവരും ക്ഷമിക്കണമെന്നും, തെറ്റ് പറ്റിെയന്നും ജോണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കാക്കനാട് ജില്ല ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി സി.ഐ സജി മാർക്കോസ് പറഞ്ഞു. 37 വർഷമായി കുരിശുമുടിയിൽ കപ്യാർ ജോലി നോക്കുന്ന ഇയാളെ അടുത്തിടെ ചുമതലകളിൽനിന്ന് നീക്കിയിരുന്നു. കപ്യാർ ജോലി വീണ്ടും ലഭിക്കുന്നതിന് ഫാ.സേവ്യർ തടസ്സമാകുമോയെന്ന സംശയമുള്ളത് കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിന് സമീപം ഇഞ്ചിക്കുഴിയിലുള്ള റബർ തോട്ടത്തിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് കുരിശുമലയിലെ ആറാം സ്ഥലത്ത് െവച്ച് റെക്ടർക്ക് കുത്തേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.