വ്യാജ സര്‍ക്കാര്‍ ഉത്തരവ്​: രണ്ട്​ പ്രതികൾകൂടി പിടിയിൽ

കളമശ്ശേരി: സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യാജമായി നിർമിച്ച സംഘത്തിലെ മൂന്നും നാലും പ്രതികളെ കൊച്ചി സിറ്റി ജില്ല ക്രൈം ബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം മണക്കാട് കീഴേവീട്ടില്‍ രാജാമണി(55), തിരുവനന്തപുരം പാച്ചല്ലൂര്‍ നെടിയവിളാകം വീട്ടില്‍ വിക്രമന്‍ (പാച്ചല്ലൂര്‍ വിക്രമന്‍-62) എന്നിവരെയാണ് പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പില്‍ ജോയൻറ് ഡയറക്ടറായിരുന്ന ശ്രീധരന് വേണ്ടിയാണ് സംഘം വ്യാജ ഉത്തരവ് നിര്‍മിച്ചത്. ശ്രീധരന്‍ സസ്‌പെന്‍ഷനിലിരിക്കെ വിരമിച്ചതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് വ്യാജ ഉത്തരവുകള്‍ നിർമിക്കാന്‍ സംഘത്തെ ഏല്‍പിച്ചത്. ഇവരെ ഇരുവരുടെയും വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ വിക്രമ​െൻറ വീട്ടിലാണ് സംഘം വ്യാജ ഉത്തരവുകള്‍ നിര്‍മിക്കാൻ ഗൂഢാലോചന നടത്തിയതെന്ന് െപാലീസ് പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ ശ്രീധരനെ എറണാകുളം നോര്‍ത്ത് പൊലീസും രണ്ടാം പ്രതിയായ ജോസഫിനെ കൊച്ചി സിറ്റി ജില്ല ക്രൈം ബ്രാഞ്ചും നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കേസ് കൊച്ചി സിറ്റി ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. പാളയത്തുള്ള ഒരു ഡി.ടി.പി. സ​െൻററിലാണ് വ്യാജ ഉത്തരവുകള്‍ നിര്‍മിച്ചതെന്നും ഇതുമായി ബന്ധപ്പെട്ടവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അസി.കമീഷണര്‍ ബിജി ജോര്‍ജി​െൻറ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ജോസി, സീനിയര്‍ സി.പി.ഒ.മാരായ ജോസഫ്, ശ്യാംകുമാര്‍,സി.പി.ഒ നവീന്‍, സി.കെ. ഷിബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.