നവമാധ്യമ പ്രതികരണം: വിദ്യാർഥിനിക്ക്​ ഭീഷണി

പിറവം: ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നവമാധ്യമത്തിലൂടെ പ്രതികരിച്ചതി​െൻറ പേരിൽ മണീട് കാരൂർ കാവിനടത്ത് വാടകവീട്ടിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥിനിക്കും കുടുംബത്തിനും വധഭീഷണി. സി.പി.എം പിന്തുണയോടെയാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ആരോപിച്ച് ഇവർ പൊലീസിൽ പരാതി നൽകി. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തിൽ എ.ബി.വി.പി അനുഭാവിയായ പെൺകുട്ടി പ്രതികരിച്ചതി​െൻറ പേരിൽ കണ്ടാലറിയാവുന്നവരുൾപ്പെടെ സംഘം ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞു. ഇൗ സമയം അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ കുറ്റപ്പെടുത്തി സംസാരിെച്ചന്നും മാതാപിതാക്കൾ ആരോപിക്കുന്നു. സി.പി.എം ലോക്കൽ നേതൃത്വത്തെയും വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. ഇൗ സംഭവവുമായി പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു. സി.െഎ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.