ശബരി റെയിൽപാത: പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടിലിഴയൽ സമരം

മൂവാറ്റുപുഴ: ശബരി റെയിൽപാതക്ക് ഭൂമി ഏറ്റെടുത്തവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴയിൽ ശബരി റെയിൽവേ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മുട്ടിലിഴയൽ സമരം നടത്തി. റെയിൽവേക്ക് ഭൂമി കണ്ടെത്തി കല്ലിട്ടിട്ട് വർഷങ്ങളായി. ഇൗ സ്ഥലം വിൽക്കാനോ വീടുവെക്കാനോ വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഇവരുടെ പുനരധിവാസം ഉറപ്പാക്കാൻ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പാതക്ക് അനുവദിച്ച 568 കോടി റെയിൽവേ ബോർഡി​െൻറ കൈവശമുണ്ട്. ഇൗ തുക സാമ്പത്തികവർഷം അവസാനിക്കുന്നതിനുമുമ്പ് ചെലവഴിച്ചില്ലെങ്കിൽ നഷ്ടമാകുമെന്നും പറയപ്പെടുന്നതായി സമരസമിതി ആരോപിച്ചു. വൈകീട്ട് 4.30ന് മൂവാറ്റുപുഴ ലത ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച സമരം ജില്ല പഞ്ചായത്ത് ൈവസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് ബഷീർ, കെ.എം. സലീം, പി.പി. എൽദോസ്, പി.വി. കൃഷ്ണൻ നായർ, കെ.എ. അബ്ദുൽ സലാം, വി.എം. സൈനുദ്ദീൻ, സമരസമിതി ചെയർമാൻ ഒ.എസ്. സമദ്, രാജൻ കാട്ടാപ്പിള്ളി, സി.ഇ. മൊയ്തീൻ, എം.പി. മാത്യു എന്നിവർ സംസാരിച്ചു. സമരം പി.ഒ ജങ്ഷനിലാണ് സമാപിച്ചത്. ഒ.എസ്. അബ്ദുൽ സമദ്, മുഹമ്മദ് അസ്ലം, വിഷ്ണു വണ്ണപ്പുറം, കെ.എം. ജോസഫ് എന്നിവരാണ് മുട്ടിലിഴയൽ സമരം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.