പട്ടികവര്‍ഗ വികസന വകുപ്പ് പിരിച്ചുവിടണം -പി.സി. രാജന്‍

മൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ട്രൈബല്‍ സബ്പ്ലാന്‍ വഴി െചലവഴിക്കുന്ന കോടിക്കണക്കിന് രൂപ ആദിവാസികളുടെ വിശപ്പ് മാറ്റാൻപോലും ലഭിക്കാത്ത സാഹചര്യത്തിൽ പട്ടികവര്‍ഗ വികസന വകുപ്പ് പിരിച്ചുവിടണമെന്ന് ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.സി. രാജന്‍ ആവശ്യപ്പെട്ടു. ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിനെതിരെ ദലിത്‌ ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളെ സഹായിക്കാനെന്ന പേരില്‍ അഹാര്‍ട്‌സ്, മറ്റ് സന്നദ്ധസംഘനകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിദേശത്തുനിന്നും സ്വദേശത്തുനിന്നും സംഘടിപ്പിക്കുകയും ആദിവാസികള്‍ക്ക് നല്‍കാതെ വീതംവച്ച് കൊണ്ടുപോവുകയും ചെയ്യുന്നത് അന്വേഷണ വിധേയമാക്കണം. നാളിതുവരെ െചലവഴിച്ച ഫണ്ടുകള്‍ ഓരോ ആദിവാസികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരുകോടി രൂപ വീതം ലഭിക്കുമായിരുന്നു. ഇവരുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നിയമത്തി​െൻറ മുന്നില്‍ കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. ആദിവാസികൾക്ക് നല്‍കിയ ഫണ്ടുകളുടെ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ശശി കോട്ടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. വേലായുധൻ, ട്രഷറര്‍ സുബ്രഹ്മണ്യന്‍ കോട്ടപ്പടി, രാജു ഒളിയൂർ, അയ്യപ്പന്‍ മുളവൂർ, സുരേഷ് മുല്ലോന്തിൽ, പി.എ. റെജി, അയ്യപ്പന്‍കുട്ടി അല്ലപ്ര, ശിവന്‍ കൈതക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.