വീടിനോട് ചേർന്ന വിറകുപുര കത്തിനശിച്ചു

മൂവാറ്റുപുഴ: ആനിക്കാട് കണ്ണമൂലയിൽ . ബുധനാഴ്ച വൈകീട്ട് നാലോടെ കെ.ടി. മാത്യു കൊച്ചുമുട്ടത്തി​െൻറ വീട്ടിലെ വിറകുപുരയാണ് കത്തിനശിച്ചത്. മുറിക്കുള്ളിൽ സൂക്ഷിച്ച ചകിരിയിലേക്കും മറ്റു സാധനങ്ങളിലേക്കും വ്യാപിച്ചതോടെ തീ പടർന്നു. വിറകുപുര ഭാഗികമായി കത്തിനശിച്ചു. അടുപ്പിൽനിന്ന് പടർന്ന തീയാണ് വിറകുപുരയിലേക്ക് വ്യാപിച്ചത്. വീട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. അഗ്നിരക്ഷ ഓഫിസർ ജോൺ ജി. പ്ലാക്കിലി​െൻറ നേതൃത്വത്തിൽ മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഒരുമണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. വിറകുപുര ഭാഗികമായി കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.