ജനറൽ ആശുപത്രിക്ക്​ ദേശീയ നിലവാരം: പരിശോധന പൂർത്തിയായി; തീരുമാനം രണ്ട് മാസത്തിനകം

കൊച്ചി: ദേശീയ നിലവാരത്തിലേക്കുയർത്തുന്നതി​െൻറ ഭാഗമായി കേന്ദ്രസംഘം എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തി വന്ന ദേശീയ യോഗ്യത നിലവാര പരിശോധന പൂർത്തിയായി. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുത്തിയുള്ള പരിശോധന മൂന്ന് ദിവസം നീണ്ടു. ദേശീയ മാർഗനിർദേശങ്ങൾ മുൻനിർത്തിയുള്ള പരിശോധനയാണ് ഓരോ വിഭാഗത്തിലും നടന്നത്. കേന്ദ്രസംഘത്തി​െൻറ അന്തിമതീരുമാനം രണ്ട് മാസത്തിനകം അറിയാം. തീവ്രപരിചരണ വിഭാഗം, ഓപറേഷൻ തിയറ്റർ, വാർഡുകൾ, ലാബുകൾ, അഡ്മിനിസ്ട്രേഷൻ ഓഫിസ്, ഫാർമസി, കാഷ്വൽറ്റി, പരിസര ശുചിത്വം, പാർക്കിങ് സൗകര്യം, കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ, മുതിർന്നവർക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണന, പാലിയേറ്റിവ് കെയറി​െൻറ പ്രവർത്തനങ്ങൾ, ആശുപത്രി ജീവനക്കാരുടെ സമയനിഷ്ട, ഓരോ രോഗികൾക്കും കൃത്യസമയത്ത് പരിചരണം ലഭ്യമാകുന്നുണ്ടോ, ജീവനക്കാരുടെ യോഗ്യത, ആശുപത്രി കെട്ടിടത്തി​െൻറ ഗുണനിലവാരം, കുടിവെള്ള സൗകര്യം, അത് ലഭ്യമാക്കുന്ന സംവിധാനങ്ങൾ, കുടിവെള്ള ടാങ്ക് ശുചിയാക്കുന്നതടക്കമുള്ള കാര്യങ്ങൾ എന്നിവ സംഘം പരിശോധിച്ചു. പകലും രാത്രിയിലും പരിശോധന തുടർന്നു. ഓരോ വാർഡിലും ജീവനക്കാരോട് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ശുചീകരണ ജോലിക്കാർ, ടെക്നീഷ്യൻമാർ, നഴ്സുമാർ, നഴ്സിങ് സൂപ്രണ്ട്, ഡോക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗം ആളുകളുമായും നേരിട്ട് സംഘം സംവദിച്ചു. ഓരോ അടിയന്തര സാഹചര്യത്തിലും ചെയ്യേണ്ട നടപടിക്രമങ്ങൾ ദേശീയ മാർഗനിർദേശങ്ങൾ പ്രകാരമാണോ എന്നറിയാൻ ഓപറേഷൻ തിയറ്ററും തീവ്രപരിചരണ വിഭാഗവുമടക്കം നിരീക്ഷിച്ചു. സംഘത്തിൽനിന്ന് മികച്ച അഭിപ്രായമാണ് ആശുപത്രിയെക്കുറിച്ച് ലഭിച്ചതെന്ന് റീജനൽ മെഡിക്കൽ ഓഫിസർ പി.ജെ. സിറിയക് 'മാധ്യമ'ത്തോട് പറഞ്ഞു. അംഗീകാരം ലഭിച്ചാൽ മൂന്നേകാൽ കോടി രൂപയോളം കേന്ദ്രസഹായം അഞ്ച് വർഷത്തേക്ക് ജനറൽ ആശുപത്രിക്ക് ലഭിക്കും. ഒരു കിടക്കക്ക് 10,000 രൂപ വീതം അഞ്ച് വർഷത്തേക്കാണ് ധനസഹായം ലഭിക്കുക. ദേശീയതലത്തിൽനിന്ന് എത്തിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിെല സംഘമാണ് പരിശോധനകൾ നടത്തിയത്. ഡൽഹി, ചണ്ഡിഗഢ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്ന് എത്തിയ ഡോ. സംഗീത, ഡോ. സന്ദീപ്, ഡോ. രാജേഷ് എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകിയത്. ദേശീയ പരിശോധനക്ക് മുമ്പ് പ്രാഥമികഘട്ടമെന്ന നിലയിൽ നവംബറിൽ പരിശോധന നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.