സ്‌മാര്‍ട്ട്​ സിറ്റിയിൽ പ്രസ്​റ്റീജ്‌ ഐ.ടി ടവർ നിര്‍മാണം ആരംഭിച്ചു

കൊച്ചി: സ്മാർട്ട് സിറ്റിയിൽ പ്രസ്റ്റീജ്‌ ഗ്രൂപ്പി​െൻറ ഐ.ടി സമുച്ചയമായ സൈബര്‍ ഗ്രീനി​െൻറ നിര്‍മാണം ആരംഭിച്ചു. സ്‌മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശത്ത്‌ നടന്ന ചടങ്ങില്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇര്‍ഫാന്‍ റസാഖ്‌ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പി​െൻറ കേരളത്തിലെ ആദ്യ ഐ.ടി പദ്ധതിയാണിത്. സ്‌മാര്‍ട്ട്സിറ്റി സി.ഇ.ഒ മനോജ്‌നായര്‍, പ്രസ്റ്റീജ്‌ ഗ്രൂപ് എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍മാരായ ഫായിസ്‌ റിസ്‌വാന്‍, വി. ഗോപാല്‍, സീനിയര്‍ വൈസ്‌ പ്രസിഡൻറ് കേരള തങ്കച്ചന്‍ തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് ഏക്കറില്‍ മൊത്തം 12 ലക്ഷം ചതുരശ്രയടി സ്ഥലത്ത് രണ്ട്‌ ഐ.ടി ടവറുകളാണ്‌ ബംഗളൂരു ആസ്ഥാനമായ കമ്പനി വികസിപ്പിക്കുന്നത്‌. 300 കോടി നിക്ഷേപമുള്ള പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സൈബര്‍ ഗ്രീനില്‍ 10,000 പേര്‍ക്ക്‌ ജോലി ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്നും ഇര്‍ഫാന്‍ റസാഖ്‌ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള മറ്റൊരു വാണിജ്യ സമുച്ചയമാണ്‌ ഇേതാടെ യാഥാര്‍ഥ്യമാകുകയെന്ന്‌ മനോജ്‌ നായരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.