മെഹബൂബ് പുരസ്കാരം ജോൺ പെയിൻറർക്ക്

മട്ടാഞ്ചേരി: ഗായകന്‍ എച്ച്. മെഹബൂബി​െൻറ സ്മരണാർഥം മെഹബൂബ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വയലിന്‍ വാദകൻ ജോണ്‍ പെയിൻറര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 25,101 രൂപയും ഫലകവുമാണ് അവാര്‍ഡ്. മെഹബൂബി​െൻറ ചരമദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഒ.വൈ. അഹമ്മദ്ഖാൻ, പി.ഇ. ഹമീദ്, കെ.എ. അഫ്സൽ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ആറുപതിറ്റാണ്ടായി അമച്വര്‍, പ്രഫഷനല്‍ നാടകങ്ങളിലും കല്യാണവീടുകളിലെ പാട്ടുകച്ചേരികളിലും ഗാനമേളകളിലും സജീവസാന്നിധ്യമാണ് ജോണ്‍. മെഹബൂബിനൊപ്പം നിരവധി വേദികളില്‍ വയലിന്‍ വായിച്ചു. ദേവരാജന്‍ മാസ്റ്റർ, എൽ.പി.ആർ. വര്‍മ, കുമരകം രാജപ്പന്‍, കണ്ണൂര്‍ രാജന്‍ എന്നിവർക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി അമരാവതിയില്‍ പെട്ടിക്കടയില്‍ ഇസ്തിരി ജോലി തുടങ്ങിയെങ്കിലും 80ാം വയസ്സിലും ജോൺ വയലിൻ വായന തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.