സ്കൂളിന്​ മുകളിൽ മരം വീണു; പുലർച്ച ആയതിനാൽ വഴിമാറിയത് വൻ ദുരന്തം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുകളിൽ പ്ലാവ് കടപുഴകി. വ്യാഴാഴ്ച പുലർച്ച മൂന്നോടെ ആയിരുന്നു സംഭവം. അതിനാൽ, വൻ ദുരന്തമാണ് ഒഴിവായത്. തോരാതെ പെയ്ത മഴയും ശക്തമായ കാറ്റുംമൂലമാണ് മരം വീണത്. ഹയർ സെക്കൻഡറി വിഭാഗത്തിനായി പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന് മുകളിലാണ് വൻ മരം വീണത്. ഉഗ്രശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. മേൽക്കൂരയിലിട്ട ഷീറ്റും പൈപ്പുകളും ഭാഗികമായി തകർന്നു. സമീപത്തെ ശൗചാലയത്തി​െൻറ ഭിത്തിയിൽ തങ്ങിനിന്നതിനാൽ മേൽക്കൂരക്ക് വിലയ നാശം സംഭവിച്ചില്ല. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രിൻസിപ്പൽ സാവിത്രീദേവി പറഞ്ഞു. ആറ് ക്ലാസ് മുറികളും സ്റ്റാഫ് റൂമും പ്രിൻസിപ്പലി​െൻറ ഓഫിസുമാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ജില്ല പഞ്ചായത്തംഗം ജോജി ചെറിയാൻ, പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ, കല രമേശ്, ഹരികുമാർ, ഹെഡ്മിസ്ട്രസ് കെ. സുനിത, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ, എസ്.എം. ഡി.സി ചെയർമാൻ സുപ്രകാശ്, ജി. സുരേഷ് അംബീരേത്ത് തുടങ്ങിയവർ സ്കൂളിൽ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്ത് തുടർ നടപടികൾക്ക് നേതൃത്വം നൽകി. ഷീറ്റ് മാറ്റി കോൺക്രീറ്റോ ഓടോ ഉപയോഗിക്കാൻ നിർദേശം ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ പുതിയ കെട്ടിടത്തി​െൻറ മേൽക്കൂരയിലെ ഷീറ്റ് മാറ്റി കോൺക്രീറ്റോ ഓടോ ഉപയോഗിക്കാൻ ബാലാവകാശ കമീഷൻ ജില്ല പഞ്ചായത്തിന് നോട്ടീസയച്ചു. വിദ്യാർഥികളും രക്ഷാകർത്താക്കളും എസ്‌.എം.സി, എസ്.എം.ഡി.സി, പി.ടി.എ എന്നിവയും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബാലാവകാശ കമീഷ‍​െൻറ നിർദേശം അനുസരിച്ച് ജില്ല പഞ്ചായത്ത്, ബ്ലോക്ക്, ഡി.ഇ.ഒ ഓഫിസ്, ആർ.ഡി.ഡി ഓഫിസ് എന്നിവിടങ്ങളിൽനിന്ന് അധികൃതരെത്തി സ്കൂളിൽ പരിശോധന നടത്തിയിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. ഫണ്ട് ജില്ല പഞ്ചായത്തിൽനിന്ന് കണ്ടെത്തണം. എം.എൽ.എ സജി ചെറിയാനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 2016 ഫെബ്രുവരിയിലാണ് സ്കൂൾ കെട്ടിടം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തത്. അന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഒരു കോടി ചെലവിൽ പൊതുമരാമത്തി​െൻറ മേൽനോട്ടത്തിൽ നാലുകെട്ട് മോഡലിൽ സ്കൂൾ കെട്ടിടം നിർമിച്ചു. നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി പി.ടി.എയും നാട്ടുകാരും അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മേൽക്കൂരക്ക് ഉപയോഗിച്ച ഷീറ്റ് നിലവാരം കുറഞ്ഞതാണ്. വിദ്യാർഥികൾക്ക് ഇരുന്ന് പഠിക്കാൻ കഴിയാത്ത വിധം അസഹനീയമായ ചൂടായിരുന്നു ക്ലാസ് മുറികളിൽ. ഫാനോ ലൈറ്റോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. സ്കൂൾ അധികൃതരും കോൺട്രാക്ടറും മറ്റ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും നിരന്തരം ഇതേച്ചൊല്ലി വാക്തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇലക്ട്രിഫിക്കേഷ‍​െൻറയും സീലിങ്ങി​െൻറയും പണി പൂർത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.