സായാഹ്ന സംവാദ സദസ്സ്​

ആലുവ: മതസ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാവുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി ശ്രീമൂലനഗരം യൂനിറ്റ് റിപ്പബ്ലിക്ദിന സംഘടിപ്പിച്ചു. ശ്രീഭൂതപുരത്ത് നടന്ന പരിപാടിയിൽ വിവിധമത, രാഷ്‌ട്രീയ, സാമൂഹിക, യുവജന പ്രസ്‌ഥാനങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ച അക്രമങ്ങളുടെയും പൗരാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മ​െൻറ് സംസ്‌ഥാന വ്യാപകമായി നടത്തിയ കാമ്പയി​െൻറ ഭാഗമായാണ് പരിപാടി നടത്തിയത്. വി.കെ. റഫീഖ് (യൂത്ത് ലീഗ്), എം. യൂസുഫ് (എ.ഐ.വൈ.എഫ്), എ.എ അജ്മല്‍ (യൂത്ത് കോൺഗ്രസ്), അനസ് (സോളിഡാരിറ്റി), ബാസില്‍ അമാന്‍ (നാട്ടുനന്മ) എന്നിവര്‍ സംഘടനകളുടെ നിലപാടുകളെ കുറിച്ച് വിശദീകരിച്ചു. തുറന്ന ചര്‍ച്ച കെ.എം. മുനീര്‍ നിയന്ത്രിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് പല ഭാഗങ്ങളിലും നടന്ന പൗരാവകാശം ലംഘനങ്ങള്‍ ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ -മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും അവയുടെ സംരക്ഷണത്തിന് മതേതര പ്രസ്‌ഥാനങ്ങളുടെ കൂട്ടായപരിശ്രമം ആവശ്യമാണെന്നും യോഗം വിലയിരുത്തി. സോളിഡാരിറ്റി നെടുമ്പാശ്ശേരി ഏരിയ പ്രസിഡൻറ് മന്‍സൂര്‍ തുരുത്ത് സ്വാഗതവും ശ്രീമൂലനഗരം യൂനിറ്റ് പ്രസിഡൻറ് ഷെജീര്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു. ഷിയാസ്, ഷിബു, അമീന്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.