ഉദ്യോഗസ്​ഥരും രാഷ്​ട്രീയ പാർട്ടികളും ഗൂഢാലോചന നടത്തുന്നു ^ട്വൻറി- 20

ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഗൂഢാലോചന നടത്തുന്നു -ട്വൻറി- 20 കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വൻറി -20യുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അട്ടിമറിക്കാൻ പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ട്വൻറി- 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഴങ്ങനാട് വാർഡ് അംഗം ജോർജിന് 10 ലക്ഷം നൽകിയാണ് രാജിവെപ്പിച്ചതെന്നും കുമ്മനോട് വാർഡിലെ ആഫിസ് ഹൈദരലിക്ക് ട്വൻറി- 20യിൽനിന്ന് രാജിവെക്കാൻ 30 ലക്ഷം വാഗ്ദാനം നൽകിയതായും നേതാക്കൾ പറഞ്ഞു. മറ്റ് ചില മെംബർമാരെയും പലരും സമീപിച്ചതായി ട്വൻറി -20 ആരോപിച്ചു. ഇതിനെ എതിർക്കുകയും കുടുംബശ്രീ യോഗത്തിൽ പരസ്യമായി വിളിച്ചുപറയുകയും ചെയ്ത ആഫിസിനെ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി, അധികാരമോഹം, ഗുണ്ടായിസം എന്നിവ ട്വൻറി-20 െവച്ചുപൊറിപ്പിക്കില്ല. ഇതിനോട് താൽപര്യമുള്ള മെംബർമാരാണ് ട്വൻറി- 20 വിടുന്നത്. കുടുംബശ്രീ തെരഞ്ഞടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്തിട്ടും ചെയർപേഴ്സൻ ഉൾപ്പെടെ മത്സരിച്ച 15 വാർഡിൽ 14ലും ജയിച്ചു. റോഡ് വീതികൂട്ടാൻ നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ തയാറാണ്. എന്നാൽ, കിഴക്കമ്പലത്ത് വികസനം ഇല്ലെന്നുപറയാൻ മനഃപൂർവം രാഷ്ട്രീയക്കാർ പ്രവർത്തനം തടയുകയാണ്. പല റോഡും നിർമാണം തടസ്സെപ്പടുത്തിയിരിക്കുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കും. ട്വൻറി -20യുടെ പ്രവർത്തകരെ മർദിക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തി ഭീഷണിപ്പെടുത്തി ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെ വിവിധ വാർഡ് പ്രസിഡൻറുമാർ ഉൾപ്പെടെ ഒപ്പിട്ട് 86 പേർ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകി. വാർത്തസമ്മേളനത്തിൽ ട്വൻറി -20യുടെ 15 വാർഡ് അംഗങ്ങളെയും രണ്ട് ബ്ലോക്ക് അംഗങ്ങളെയും ഹാജരാക്കിയിരുന്നു. ചെയർമാൻ ബോബി എം. ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ്, വൈസ് പ്രസിഡൻറ് ജിൻസി അജി, മറ്റ് ട്വൻറി -20 ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ട്വൻറി- 20 പ്രവർത്തക‍​െൻറ വീടിന് കല്ലേറെന്ന് പരാതി കിഴക്കമ്പലം: അർധരാത്രി ട്വൻറി- 20 പ്രവർത്തക‍​െൻറ വീടിനു നേരെയുണ്ടായ കല്ലേറിൽ ജനൽചില്ലുകൾ തകർന്നതായി പരാതി. ട്വൻറി -20 വിലങ്ങ് വാർഡ് രക്ഷാധികാരി കൊളാപ്പുറം കെ.പി. പൗലോസി​െൻറ വീടിനുനേരെയാണ് കല്ലേറുണ്ടായതായി പരാതി. തിങ്കളാഴ്ച രാത്രി 12നും ഒന്നിനുമിടക്കാണ് സംഭവം. അഞ്ച് ജനൽപാളികളുടെ ചില്ലാണ് തകർന്നത്. ശബ്ദം കേട്ടുണർന്ന വീട്ടുകാരും നാട്ടുകാരും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയില്ല. രാത്രി 11ഓടെ വീടിനുസമീപം ആരോ ബൈക്കിലെത്തി തിരിച്ചുപോകുന്നത് കണ്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. കുന്നത്തുനാട് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.