റോബോട്ടിക്‌സ് പരിശീലനം

ചെങ്ങമനാട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ​െൻറര്‍ ഫോര്‍ ഇൻറഗ്രേറ്റഡ് റോബോട്ടിക് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മ​െൻറി​െൻറ (സി.െഎ.ആർ.ആർ.ഡി) ആഭിമുഖ്യത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ചു. റോബോട്ടുകളുടെ ചരിത്രത്തെ സംബന്ധിച്ച് ചര്‍ച്ചയും ലൈന്‍ ഫോളയിങ് റോബോട്ടി​െൻറ നിർമാണവും നടന്നു. സ്കൂള്‍ ശാസ്ത്രാധ്യാപിക ലിസി തോമസ് നേതൃത്വം നല്‍കി. സി.ഐ.ആര്‍.ആര്‍.ഡി ഭാരവാഹികളും കോളജ് ഓഫ് ഇലക്‌ട്രോണിക്‌സ് ബിരുദ വിദ്യാർഥികളായ ജയ് കൃഷ്ണന്‍, സാന്‍ഡര്‍ ജേക്കബ്, സണ്ണി ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. അപേക്ഷ ക്ഷണിച്ചു കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയര്‍ തസ്തികയിലേക്ക് ഉദ്യോഗാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചിന് മുമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കൈതാരം പി.ഒ, എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.