ADD FILE ആലുവയിലെ ഗതാഗത പരിഷ്​കാരം വിലയിരുത്താൻ കലക്​ടറെത്തി

കാക്കനാട്: ആലുവ നഗരത്തിൽ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല സന്ദർശനം നടത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഫെബ്രുവരി മൂന്നിന് ഉച്ചക്ക് പ്രത്യേക യോഗം വിളിക്കുമെന്ന് കലക്ടർ അറിയിച്ചു. ആലുവ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും പൊലീസും കലക്ടർക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.