ബഷീർ പുരസ്​കാരം ഷീബക്ക്​

കൊച്ചി: 2018ലെ ബഷീർ പുരസ്കാരം നോവലിസ്റ്റ് ഷീബ ഇ.കെക്ക്. വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഷീബയുടെ 'മഞ്ഞനദികളുടെ സൂര്യൻ' എന്ന നോവലാണ് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി അവസാനവാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കൊച്ചിയിൽ ചേർന്ന മലയാള പഠന കേന്ദ്രം ട്രസ്റ്റ് യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. പരിഗണനക്കുവന്ന നൂറിലേറെ കൃതികളിൽ നിന്നാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.