കെ.എസ്.ആർ.ടി.സി പെൻഷൻകാർ നിരാഹാരം തുടങ്ങി

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ജില്ലയിലെ സമരം ആലുവ ഡിപ്പോയിലാണ്. ജില്ല പ്രസിഡൻറ് എ.എൻ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ. നാരായണൻ നായർ, ജോ. സെക്രട്ടറി ഇ.പി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ആലുവ യൂനിറ്റ് പ്രസിഡൻറ് കെ.എം. ഇസ്മായിൽ, കമ്മിറ്റി അംഗം കെ.പി. ഉസ്മാൻ എന്നിവരാണ് തിങ്കളാഴ്ച നിരാഹാരം അനുഷ്ഠിച്ചത്. വൈകീട്ട് ആറിന് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് സമരം ആരംഭിക്കും. 52 ദിവസമായി യൂനിറ്റ് കേന്ദ്രങ്ങളിൽ ധർണ നടത്തിയിരുന്നു. പരിഹാരം ഉണ്ടാകാതെവന്നതോടെയാണ് നിരാഹാര സമരത്തിലേക്ക് കടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.