ബാങ്ക് കലക്​ഷന്‍ ജീവനക്കാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ല സഹകരണ ബാങ്ക് കലക്ഷന്‍ ജീവനക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് കലക്ഷന്‍ യൂനിയന്‍ പ്രസിഡൻറ് ടി.വൈ. ജോസ് അധ്യക്ഷത വഹിച്ചു. സി. അമൃതദേവന്‍, ഗോപകുമാര്‍, മോഹന്‍ദാസ്, ഷാജു, കെ.ഇ. നൗഷാദ്, എ.ബി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ ബാങ്കിലെ കലക്ഷന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബോണസ് കുടിശ്ശിക നല്‍കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.