ഐക്യ പ്രാർഥന വാരാചരണം സമാപിച്ചു

കൊച്ചി: ലോക സമാധാനത്തിനും ൈക്രസ്തവ സഭകൾ തമ്മിലുള്ള ഐക്യവും സൗഹൃദവും ഉൗട്ടി ഉറപ്പിക്കാനും ശാശ്വത മാർഗം പ്രാർഥന മാത്രമാണെന്ന് യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഐക്യ പ്രാർഥന വാരാചരണത്തി​െൻറ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കെ.സി.സി എറണാകുളം സോൺ പ്രസിഡൻറ് സ്കറിയ ജോൺ അധ്യക്ഷത വഹറിച്ചു. മാർത്തോമ പബ്ലിക് സ്കൂൾ മാനേജർ സാം കെ. ഈശോ മുഖ്യസന്ദേശം നൽകി. കെ.സി.സി കോഓഡിനേറ്റർ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, കുരുവിള മാത്യൂസ്, വർഗീസ് ജോർജ് പള്ളിക്കര, പി.ജെ. ജോൺ, കൊച്ചുജോർജ്, വി.വി. വർഗീസ്, മാമ്മൻ മത്തായി, സുധ തോമസ് എന്നിവർ സംസാരിച്ചു. കുസാറ്റ്: കാഡ് കോഴ്സിൽ സീറ്റൊഴിവ് കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഈ മാസം 31ന് ആരംഭിക്കുന്ന കമ്പ്യൂട്ടർ എയിഡഡ് ഡിസൈൻ (കാഡ്) ആൻഡ് ത്രീഡി പ്രിൻറിങ് (മൂന്നുമാസം) കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. എൻജിനീയറിങ്ങിൽ എം.ടെക്/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം. രാവിലെ 10 മുതൽ ഒരുമണി വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയും ആറുമുതൽ ഒമ്പതുവരെയും മൂന്ന് ബാച്ചായാണ് ക്ലാസ്. 11,800 രൂപയാണ് ഫീസ്. അപേക്ഷ ഫോറത്തിന്: http://www.cusat.ac.in ഫോൺ: 0484 2862616, 9846178058, 7907600633.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.