എഡ്രാക് കീഴ്മാട് പഞ്ചായത്ത് കൺവെൻഷൻ

ആലുവ: കുട്ടമശ്ശേരി സഹകരണ ബാങ്ക് ഹാളിൽ നടന്നു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോയികുട്ടി അധ്യക്ഷത വഹിച്ചു. എഡ്രാക് ജില്ല വൈസ് പ്രസിഡൻറ് സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ഡി. ദേവസി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വരവുെചലവ് കണക്കും അവതരിപ്പിച്ചു. മാലിന്യ നിർമാർജനം, ഗതാഗത തടസ്സം സൃഷ്‌ടിച്ച് റോഡ് ൈകയേറ്റം തുടങ്ങിയ വിഷയം അടങ്ങുന്ന പ്രമേയം അജിത്കുമാർ ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് സമർപ്പിച്ചു. പഞ്ചായത്ത് അംഗം മന്മഥൻ, സഹകരണ ബാങ്ക് പ്രസിഡൻറ് മീതിൻ പിള്ള എന്നിവർ സംസാരിച്ചു. കരീം കല്ലുങ്കൽ സ്വാഗതം പറഞ്ഞു. പുതിയ ഭരണസമിതിയിലേക്ക് 20 അംഗ ജനറൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കരീം കല്ലുങ്കൽ (തോട്ടുംമുഖം റെസി. പ്രസി), ജോജി ജോസഫ് (എസ്‌റ്റേറ്റ് റോഡ്, വൈസ് പ്രസി), കെ.ഡി. ദേവസി (നവോദയ, സെക്ര), അബ്‌ദുൽ സലാം (സ്വരുമ), വിജയലക്ഷമി (നന്മ, ജോ. സെക്ര), അജിത് കുമാർ (മൈത്രി, ട്രഷ). തെരഞ്ഞെടുത്തു ആലുവ: എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയായി ആലുവ യൂനിയനിലെ കെ.എസ്. സ്വാമിനാഥനെ ഡയറക്ടർ ബോർഡ് യോഗം തെരഞ്ഞെടുത്തു. ചേർത്തലയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവതരിപ്പിച്ച നിർദേശം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. കളമശ്ശേരി എച്ച്.എം.ടി ഉദ്യോഗസ്‌ഥനായിരുന്ന കെ.എസ്. സ്വാമിനാഥൻ 2011-13ൽ എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിങ് ഓഫിസറായിരുന്നു. പത്ത് വർഷത്തിലേറെ എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ പ്രസിഡൻറായിരുന്നു. ആലുവ യൂനിയനിലെ വി.ഡി. രാജനെ (ആലുവ ടൗൺ ശാഖ) എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായും െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.