ശാസ്​ത്രീയ നേട്ടങ്ങൾ വിദ്യാർഥികളിൽ എത്തിക്കണം ^ഹൈബി ഇൗഡൻ എം.എൽ.എ

ശാസ്ത്രീയ നേട്ടങ്ങൾ വിദ്യാർഥികളിൽ എത്തിക്കണം -ഹൈബി ഇൗഡൻ എം.എൽ.എ കൊച്ചി: ശാസ്ത്രീയ നേട്ടങ്ങൾ ശരിയാംവിധം വിദ്യാർഥികളിൽ എത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ഹൈബി ഇൗഡൻ എം.എൽ.എ. റവന്യൂ ജില്ല ഇൻസ്പെയർ അവാർഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. പൂർണിമ നാരായണൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്, ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ വി. നളിനകുമാരി, ടി.യു. സാദത്ത്, കെ.എസ്. മാധുരിദേവി, ഷിബു ചാക്കോ, കെ.സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 'സലാം ദിലീപ്കുമാർ' സംഗീത പരിപാടി 30ന് കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീം വിഖ്യാത സിനിമാതാരം ദിലീപ്കുമാറിന് ആദരമർപ്പിച്ച് 'സലാം ദിലീപ്കുമാർ' എന്ന പേരിൽ ഗാനസന്ധ്യയൊരുക്കുന്നു. 30ന് വൈകീട്ട് ആറിന് ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തി​െൻറ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9446455584.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.