വീടിന് സമീപം രണ്ടു പേരെ കണ്ടതായി വിവരം

ആലുവ: കവർച്ച നടന്ന വീടിന് സമീപം സംശയാസ്പദ രീതിയിൽ രണ്ട്പേരെ കണ്ടതായി വിവരം. ഞായറാഴ്ച പകല്‍ മോഷണം നടന്ന സമയത്ത് വീടിന് തൊട്ടടുത്ത പറമ്പിൽ രണ്ടുപേര്‍ നില്‍ക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിനിടയിൽ വീടിന് മുന്നില്‍ കാർ എത്തിയിരുന്നതായും സൂചനകളുണ്ട്. ഉച്ച സമയത്ത് കറുത്ത നിറത്തിലുള്ള കാര്‍ വന്നതായാണ് വിവരം. ഉച്ചക്ക് 12നും രണ്ടിനും ഇടയിലാണ് കാര്‍ വന്നതേത്ര. സംശയിക്കുന്ന കാറി​െൻറ രജിസ്‌ട്രേഷന്‍ നമ്പറടക്കമുള്ള ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഈ കാറില്‍ വന്നവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോെയന്ന് പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.