നഗരത്തിൽ സൗജന്യ ആംബുലൻസ് സേവനവുമായി സെൻറ്‌ പോൾസ് ചാരിറ്റബിൾ ട്രസ്‌റ്റ്

കൊച്ചി: നഗരത്തിൽ സൗജന്യ ആംബുലൻസ് സേവനവുമായി സാമൂഹിക സേവന സംഘടന ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലൂർ റിന്യൂവൽ സ​െൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ​െൻറ് പോൾസ് ചാരിറ്റബിൾ ട്രസ്‌റ്റാണ്‌ ആംബുലൻസ് സർവിസ് ആരംഭിക്കുന്നത്. നഗരത്തിൽ രോഗികൾ ആഗ്രഹിക്കുന്ന ആശുപത്രികളിലേക്ക് സൗജന്യമായി എത്തിക്കും. മാരുതി ഡീലറായ മെയ്‌ജോ മോട്ടോയാണ് സജ്ജീകരണങ്ങളോട് കൂടിയ ആംബുലൻസ് സ്പോൺസർ ചെയ്തത്. ഞായറാഴ്ച രാവിലെ 6.30ന് ബസലിക്ക വികാരി ഡോ. ജോസ് പുതിയേടത്ത് ആംബുലൻസ് സർവിസ് ഉദ്ഘാടനം ചെയ്യും. സേവനത്തിനായി വിളിക്കേണ്ട നമ്പർ: 9400173334. വാർത്തസമ്മേളനത്തിൽ ചെയർമാൻ ജോസഫ് പോളക്കുഴി, ആംബുലൻസ് കോഒാഡിനേറ്റർ ജോർജ് തോമസ്, ഫിനാൻസ് കൺവീനർ ജോർജ് ലോനപ്പൻ എന്നിവർ പങ്കെടുത്തു. സാന്ത്വന പരിചരണ കേന്ദ്രം ആരംഭിക്കും കൊച്ചി: വെങ്ങോല ഗാർഡിയൻ ഏഞ്ചൽ കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമ്പാശ്ശേരി തുരുത്തുശ്ശേരിയിൽ സാന്ത്വന പരിചരണത്തിനായി ഗാർഡിയൻ ഏഞ്ചൽ പീസ് മിഷൻ സ​െൻറർ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് മലങ്കര യാക്കോബായ സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. ഇന്നസ​െൻറ് എം.പി സ്ഥാപനം സമർപ്പിക്കും. മാനേജർ ഫാ. സാബു പാറയ്ക്കൽ, ബോർഡ് അംഗങ്ങൾ ടി.എം. ബഹനാൻ, കെ.ഐ. വർഗീസ്, ചിന്നൻ ടി. പൈനാടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.