മലബാർ സംഗമം ഞായറാഴ്ച

കൊച്ചി: എറണാകുളം മലബാർ കൾചറൽ സ​െൻറർ ആഭിമുഖ്യത്തിൽ നടത്തുന്ന മലബാർ സംഗമം എറണാകുളം ടൗൺ ഹാളിലെ അഡ്വ.എം.കെ. ദാമോദരൻ നഗറിൽ ഞായറാഴ്ച ഉച്ചക്ക് ആരംഭിക്കും. ഉച്ചക്ക് രണ്ടിന് കുട്ടികളുടെ ചിത്രരചന മത്സരം, കലാപരിപാടികൾ എന്നിവ നടക്കും. തുടർന്ന് വനിതകളുടെ പാചകമത്സരം. വൈകീട്ട് 4.30ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. എം.സി.സി പ്രസിഡൻറ് ടി.പി. സാജിദ് അധ്യക്ഷത വഹിക്കും. മേയർ സൗമിനി ജയിൻ മുഖ്യാതിഥിയായിരിക്കും. 5.30ന് വിവിധ മലബാർ തെയ്യങ്ങളുടെ തിറയാട്ടവും മാപ്പിളപ്പാട്ട് അവതരണവും നടക്കും. ചന്ദനക്കുടം ഉറൂസ് കൊച്ചി: കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ്‌ ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് 6.30ന് കെ.എം.ജെ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ ദഫ്മുട്ടും കോൽക്കളിയും നടക്കും. രാത്രി എട്ടിന് മതപ്രഭാഷണം. ശനിയാഴ്ച വൈകീട്ട് ഏഴിന് മതസൗഹാർദ സമ്മേളനം ജസ്‌റ്റിസ്‌ ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. മാനേജർ പി.എം. മുഹമ്മദ് ഷിറാസ് അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി പ്രമുഖ വ്യക്തികളെ ആദരിക്കും. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് താഴത്തെ പള്ളിയിലും 1.30ന് മലേപ്പള്ളിയിലും കൊടിേയറ്റും. രാത്രി 10.30ന് ചാലക്കപാറയിൽനിന്നും ആമ്പല്ലൂരിൽനിന്നും ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും. സംഘാടകരായ അബ്‌ദുൽ സലാം, അബ്‌ദുൽ റഹ്‌മാൻ, സലിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.